Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ ഓണാഘോഷം

hma-onam

ന്യൂയോര്‍ക്ക്∙ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 24 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ക്ലാര്‍ക്‌സ്‌ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് അതിവിപുലമായി ആഘോഷിക്കുന്നു. അധ്യാപകനും ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. തോമസ് പാലക്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 
 
ലൈസി അലക്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിര, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ കൂടാതെ നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്യങ്ങള്‍ അധ്യാപിക ലിസാ ജോസഫിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നു. ഓണാഘോഷത്തോടൊപ്പം കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ ആദ്യ ലക്കം പ്രകാശനം ചെയ്യുന്നതായിരിക്കും.

റോക്ക്‌ലന്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളും ഈ ഓണാഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍, ജോയിന്റ് സെക്രട്ടറി മത്തായി പി ദാസ്, ജോയിന്റ് ട്രഷറര്‍ രാജു യോഹന്നാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

വാർത്ത∙ ജയപ്രകാശ് നായര്‍  

Your Rating: