Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷനും ഐസിഎസ്ആറും സം‌യുക്തമായി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

hudson-valley

ന്യൂയോര്‍ക്ക്∙ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷനും ഐസിഎസ്ആറും സംയുക്തമായി ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ ദിനം ന്യൂസിറ്റിയില്‍ വെച്ച് ആഘോഷിച്ചു.

hudson-valley-3

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ ബാനറിനു കീഴില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ് എന്നിവര്‍ അണിനിരന്ന് ഘോഷയാത്രയില്‍ പങ്കെടുത്തു.

hudson-valley-2

ന്യൂസിറ്റി ലൈബ്രറിയില്‍ നിന്ന് ആരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്ര സിറ്റി കോര്‍ട്ടിന്റെ അങ്കണത്തില്‍ എത്തി.

hudson-4

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന സമ്മേളനത്തില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ സംസാരിച്ചു. 

hudson-5

സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്ത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വര്‍ഗീസ് ഒലഹന്നാന്റെയും മത്തായി പി. ദാസിന്റേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍  അഭിനന്ദിച്ചു. 

വാർത്ത∙ ജയപ്രകാശ് നായര്‍ 

Your Rating: