Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയും ചിത്രയും ഒന്നിക്കുന്ന സംഗീത ഷോ 'ഇസൈജ്ഞാനി ഇളയരാജ' ശനിയാഴ്ച

ilayaraja-show

ന്യൂയോര്‍ക്ക്∙ ചലച്ചിത്രഗാന രംഗത്തെ കുലപതി പദ്മഭൂഷണ്‍ ഇളയരാജയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതസന്ധ്യ സെപ്റ്റംബര്‍ 24 ശനിയാഴ്ച ന്യുജഴ്‌സി ന്യുവാര്‍ക്കിലെ പ്രഡന്‍ഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു.

കേരളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മലയാളഗാനങ്ങളും ഗായകന്‍ മനോ തെലുങ്കു ഗാനങ്ങളും ആലപിക്കുന്ന ഈ അപൂര്‍വ സംഗീത വിരുന്നില്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകരായ എന്‍.എസ്.കെ. രമ്യ, കാര്‍ത്തിക്, അനിത, പ്രിയ, ഭാവതരിണി തുടങ്ങിയവര്‍ ഏറ്റവും മികച്ച ലൈവ് ഓര്‍കസ്ട്രയോടെ പങ്കെടുക്കുന്നു. സംഗീത ലോകത്തെ അതികായര്‍ ഒരു വേദിയില്‍ അണിനിരക്കുന്ന ഇത്തരമൊരു പരിപാടി മുന്‍പ് ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ പറയുന്നു.

ilayaraja-2

തമിഴ് ഗായകനും സംഗീത സംവിധായകനും ആണെങ്കിലും മലയാളത്തിലും സംഗീത സംവിധാനം ചെയ്യുകയും പാടുകയും ചെയ്തിട്ടുള്ള ഇളയരാജ മലയാളികള്‍ക്കും പ്രിയങ്കരനാണ്. ലോകചലച്ചിത്ര ഗാന രംഗത്തെ ആദ്യ പത്ത് പ്രതിഭകളില്‍ ഒരാളായി ആദരിക്കപെടുന്ന അദ്ദേഹം ഇസൈജ്ഞാനി എന്നാണ് അറിയപ്പെടുന്നത്. പദ്മ ഭൂഷണ്‍ ഇസൈജ്ഞാനി ഇളയരാജ (ദി മയിസ്‌ട്രോ ഇളയരാജ) എന്നാണു ഷോയ്ക്കും പേരു നൽകിയിരിക്കുന്നത്.

മലയാളികളും ഈ ഷോയ്ക്ക് എത്തണമെന്ന് ചിത്ര അഭ്യര്‍ഥിച്ചു. കലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ജോര്‍ജിയ എന്നിവിടങ്ങളിലെ വിജയകരമായ ഷോകള്‍ക്കു ശേഷം കലാശക്കൊട്ടാണ് ന്യുജഴ്‌സിയില്‍. ഏഴു മണിക്ക് ഷോ തുടങ്ങും. വിലാസം: പ്രഡന്‍ഷ്യല്‍ സെന്റര്‍, 25 ലഫയെറ്റ് സ്റ്റ്രീറ്റ്, ന്യുവാര്‍ക്ക്, ന്യുജഴ്‌സി-07102. 8കെ മൈല്‍സ് മീഡിയയാണ് പ്രധാന സ്‌പൊണ്‍സര്‍.

വിവരങ്ങള്‍ക്ക്: 732-515-7189. 

Your Rating: