Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 17ന്

illinoi-malayalee-association-onam

ഷിക്കാഗോ∙ ജൂബിലി ആഘോഷിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ശനിയാഴ്ച മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ നടക്കും. വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഷിക്കാഗോയിലെ പ്രമുഖ ഡാൻസ് സ്കൂളുകളുടെ മികച്ച കലാപരിപാടികളും, സമകാലീന സംഭവങ്ങളെ അധികരിച്ചുള്ള കോമഡി സ്കിറ്റും, ഗാനമേളയും ഈവർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി അനിൽകുമാർ പിള്ള കൺവീനറായി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ പരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക: സാം ജോർജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കൽ (സെക്രട്ടറി) 773 478 4357, അനിൽകുമാർ പിള്ള (കൺവീനർ) 847 471 5379.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: