Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച

illinoy-onam

ഷിക്കാഗോ∙സെപ്റ്റംബർ 17 ശനിയാഴ്ച സെന്റ് മേരീസ് ക്നാനയായ കത്തോലിക്കാ പള്ളി (7800 w lyons st ,Morton Grove ,IL)ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 25 സെറ്റുസാരികളാണ് ഓണസമ്മാനമായി ഒരുക്കിയിരിക്കുന്നത്.

5 മണിക്ക് ഓണസദ്യയോടെ പരിപാടികളാരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിമന്നന്റെ വരവേൽപ്പും ഷിക്കാഗോയിലെ പ്രശസ്ത ഡാൻസ് സ്കൂളുകളിൽ പരിശീലനം ലഭിച്ച കലാകാരികളുടെ നൃത്തനൃത്യങ്ങളും ശ്രുതിലയ മ്യൂസിക് ട്രൂപ്പ് നയിക്കുന്ന ഗാനമേളയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടും. ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞു വരുന്നത് അഭികാമ്യമായിരിക്കുമെന്നു സംഘാടകർ അറിയിക്കുന്നു.

ഓണാഘോഷത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്: സാം ജോർജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശുങ്കൽ (സെക്രട്ടറി) 773 478 4357, അനിൽ കുമാർ പിള്ള (കൺവീനർ) 847 471 5379.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: