Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമാമിനേയും സഹായിയേയും പട്ടാപ്പകൽ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയിൽ

imam

ന്യൂയോർക്ക് ∙ ന്യൂയോർക്ക് ക്യൂൻസിലെ മോസ്ക്കിൽ നിന്നും ഉച്ചയ്ക്കുശേഷം പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്ക് ലീഡർ മൗലാന അങ്കോൺജി (55) സഹായി താര ഉദ്ദിൻ(65) എന്നിവരെ പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പൊലീസ് ഓഗസ്റ്റ് 15 ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിന് ദൃക്സാക്ഷിയായ സൈക്കിൾ സവാരിക്കാരനാണ് പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പൊലീസിന് കൈമാറിയത്. ന്യൂയോർക്ക് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പിടി കൂടിയ പ്രതിയെന്ന് സംശയിക്കുന്നയാളിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. പ്രതിയ തിരിച്ചറിഞ്ഞതായോ അറസ്റ്റ് ചെയ്തതായോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

imam00

ബാംഗ്ലദേശ് സ്വദേശികളായ ഇമാമിനേയും സഹായിയേയും കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധമാണ് ന്യൂയോർക്കിൽ പ്രകടമായത്. ഹിസ്പാനിക്ക്– മുസ്ലിം വിഭാഗങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ചു വ്യത്യസ്ത പ്രകടനങ്ങൾ നടത്തി. ഈ പ്രദേശത്ത് ഒരാഴ്ച മുമ്പ് മുസ്ലിം – ഹിസ്പാനിക്ക് സംഘർഷം നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഇതിനിടയിൽ അമേരിക്കൻ– ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഉൽകണ്ഠ രേഖപ്പെടുത്തുകയും പ്രതിയെ പിടി കൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: