Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോബിൻ പണിക്കർ 2016- ലെ "ഇമ്മി അവാർഡ്" നേടി

Jobin-Paniker

ന്യൂയോർക്ക്∙അമേരിക്കയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ടു മലയാളിയായ ജോബിൻ പണിക്കർ 2016-ലെ ഇമ്മി അവാർഡിനർഹനായി. ഡബ്ല്യൂഎഫ്എഎ-എബിസി ചാനലിൽ ന്യൂസ് ആംഗറും റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.

കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാൻ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിൻ. ഇപ്പോൾ ഡാലസിൽ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധർമ്മിണി ജെനി. ജോനാ, സോളമൻ എന്നിവർ മക്കളാണ്.

വാർത്ത∙ജോൺസൺ പുഞ്ചക്കോണം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.