Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയാമി- ഗാന്ധി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്യ്രദിനം ആഘോഷിച്ചു

mayami-independence

മയാമി∙ ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്യ്രദിന സമരചിത്രത്തിൽ ധീര രക്തസാക്ഷികളായ അനേകായിരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യൻ കമ്യൂണിറ്റി ഭാരതത്തിന്റെ സ്വാതന്ത്യ്രദിനം ആഘോഷിച്ചു.

വൈകിട്ട് 5ന് മയാമി ഗാന്ധി പാർക്കിൽ നടന്ന സ്വാതന്ത്യ്രദിന സമ്മേളനത്തിൽ ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസീസ്സി നടയിൽ സ്വാതന്ത്യ്രദിന സന്ദേശം നൽകി.

സൗത്ത് ഫ്ളോറിഡയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ സ്വാതന്ത്യ്രദിന സമ്മേളനത്തിൽ പങ്കുചേർന്നു. കേരള സമാജം, നവകേരള, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളും പങ്കെടുത്തു.

ഐ.എൻ.ഒ.സി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ് സ്വാഗതവും ഐ.എൻ.ഒ.സി ഫ്ളോറിഡ ചാപ്റ്റർ സെക്രട്ടറി സജി സക്കറിയാസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.

പരിപാടികൾക്ക് കുഞ്ഞമ്മ കോശി, സാജൻ മാത്യു, എബി ആനന്ദ്, ജോർജി വർഗീസ്, ബാബു കല്ലിടുക്കിൽ, പ്രൊഫസർ ചെറിയാൻ, തോമസ് ഉണ്ണൂണ്ണി എന്നിവർ നേതൃത്വം നൽകി.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: