Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വീൻസിൽ ഇന്ത്യ ഡേ പരേഡിന്റെ കിക്ക്‌ ഓഫ് മദൽസാ ഷർമ്മ നിർവഹിച്ചു

img-01

ന്യൂയോർക്ക്∙ ന്യൂയോർക്കിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ള ക്വീൻസിൽ നടത്തുന്ന പ്രഥമ ഇന്ത്യ ഡേ പരേഡിന്റെ ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഫ്ലോറൽ പാർക്ക് ബെൽറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്. മലയാളി സാംസ്കാരിക സംഘടനകളോടൊപ്പം ഒട്ടേറെ സാമുദായിക സംഘടനകളും പരേഡിൽ അണിനിരക്കുന്നുണ്ട്.
തുടർന്ന് നടക്കുന്ന കലാസാംസ്കാരിക പരിപാടികളിലും കേരളീയ തനിമ വിളിച്ചറിയിക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
 
പരേഡ് ഓഗസ്റ്റ് 13 ശനിയാഴ്ച്ച 11 മണിക്ക് ഫ്ലോറൽ പാർക്കിൽ ഹിൽസൈഡ് അവന്യൂ 268 സ്ട്രീറ്റിൽ തുടങ്ങി 235ൽ സമാപിക്കും. മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ വി. എം. ചാക്കോ, കോശി ഉമ്മൻ, സുഭാഷ് കപാടിയാ, ഹേമന്ത് ഷാ, കൃപാൽ സിംഗ്, മാത്യു തോമസ്, സൻജോയ് അഗസ്റ്റിൻ, ജോർജ് ജോസഫ് വി. തോമസ്, ജോർജ് സി. പറമ്പിൽ, തുടങ്ങിയവർ മുൻകൈ എടുത്ത് സംഘടിപ്പിക്കുന്ന ഈ പരേഡിന്റെ മാസ്റ്റർ ഓഫ് സെറിമണി തോമസ് റ്റി. ഉമ്മൻ, ഷെറി ദത്താ, ഉജ്ജുവാല ഷാ, എന്നിവരാണ്.

india-day-aparade

വിവിധ സംഘടനകൾ ഓർത്തഡോക്സ് കൗൺസിൽ ഓഫ് ചർച്ചസ്, ഉനിറെദ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, ഫോമാ, ഫൊക്കാന, കേരളം സമാജം, കേരള കൾച്ചറൽ അസോസിയേഷൻ, അക്ബർ ട്രാവൽസ്, പ്രവാസി ചാനൽ, യുണി ടെക് വെബ് ടിവി, ഇന്ത്യ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്, ലാറ്റിൻ കാത്തോലിക് അസോസിയേഷൻ, ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്, കലാവേദി, വൈസ് മെൻസ് ക്ലബ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, സിഎസ്ഐ ചെണ്ടാ ബോയ്സ്, തുടങ്ങി ഒട്ടേറെ സംഘടനകളും ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളും പരേഡിൽ പങ്കെടുക്കുന്നതാണ്. 

വാർത്ത∙ തോമസ് റ്റി. ഉമ്മൻ 

Your Rating: