Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോറൽ പാർക്ക് ബെൽറോസ് ഇന്ത്യൻ മെർച്ചന്റ് അസോസിയേഷൻ ഇന്ത്യാഡേ പരേഡ് 2016

india-day

ഫ്ളോറൽ പാർക്ക്∙ ബെൽറോസ് ഇന്ത്യൻ മെർച്ചന്റ് അസോസിയേഷൻ വിവിധ കലാ സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യ ഡേ പരേഡ് നടത്തുന്നു. 69ാമത് ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ 2016 ഓഗസ്റ്റ് മാസം 13നു ശനിയാഴ്ച രാവിലെ 11 മുതൽ ആണ് ആഘോഷിക്കുക.

ഹിൽസൈഡ് അവന്യൂ 265ാമത് സ്ട്രീറ്റ് മുതൽ 235 സ്ട്രീറ്റ് വരെയാണ് പരേഡ്. പരേഡിൽ വിശിഷ്ട അതിഥികൾ ,ബോളിവുഡ് സിനിമാതാരങ്ങൾ, വിവിധ ഇന്ത്യൻ സംസ്കാരങ്ങൾ വിളിച്ചോതുന്ന ഫ്ളോട്ടുകൾ, മാർച്ചിങ് ബാൻഡുകൾ, വിവിധസംഘടനകളുടെ നേതൃത്വത്തിൽ അണിനിരക്കുന്നു.

ഗാനമേള , ഡിജെ മുതലായവ ഉണ്ടായിരിക്കുന്നതാണ്. പരേഡിനെ തുടർന്നു ഹിൽസൈഡ് അവന്യൂ 235 സ്ട്രീറ്റിലുള്ള Padavan - Preller Fieldൽവച്ചു സാംസകാരികമേള നടത്തുന്നു. വർണാഭമായ ഇന്ത്യൻ പൈതൃക കലാരൂപങ്ങൾ, ബൂത്തുകൾ, ഭക്ഷണശാലകൾ, ഡിജെ, കുട്ടികളുടെ റൈഡുകൾ, കൂടാതെ ധാരാളം വിനോദങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സെക്രട്ടറി ഹേമന്ത് ഷാ 516 263 9624, ജോ സെക്രട്ടറി മാത്യു തോമസ് (ബാബു) 917 539 1652.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: