Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’ കിക്കോഫ് വൻ വിജയം

india-fest-01

ഹൂസ്റ്റൺ ∙ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഒക്ടോബർ 29ന് ശനിയാഴ്ച നടത്തപ്പെടുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ഫണ്ട് റെയ്സിംഗ് പ്രോഗ്രാമിന്റെ കിക്കോഫ് സെപ്റ്റംബർ 11ന് നടത്തപ്പെട്ടു. ആരാധനയോടനുബന്ധിച്ച് നടന്ന കിക്കോഫ് ഇടവക വികാരി റവ. ജോൺസൺ ടി. ഉണ്ണിത്താൻ, സ്പോൺസറന്മാരിൽ ഒരാളായ ജോർജ് കോലച്ചേരിലിന് (സ്റ്റെർലിംഗ് മക്കാൻ ടൊയോട്ട) ആദ്യ ടിക്കറ്റ് നൽകി. ലോഗോ അനാഛാദനവും നടന്നു.

india-fest-x

മറ്റ് സ്പോൺസർമാരായ സൗത്ത് സൈഡ് ഫാർമസി, ട്രസ്റ്റി മാർക്ക് ബാങ്ക്, പ്രോംപ്റ്റ് റിയൽറ്റി, ട്രെൻഡ് മേക്കർ ഹോം, അലാമോ ട്രാവൽസ്, റെജി വി. കുര്യൻ, കോശി ശാമുവേൽ എന്നിവരെ യോഗത്തിൽ അഭിനന്ദിക്കുകയും ഇന്ത്യാ ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ച് ഒരു ലഘുവിവരണം ജനറൽ കൺവീനർ സബാൻ സാം നൽകുകയും ചെയ്തു.

india-fest-5

ഈ മേളയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ ഇടവക ജനങ്ങളെയും ഇടവക സെക്രട്ടറി അജയ് തോമസ് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഈ മഹാമേള ഐക്യത്തിനായും സന്തോഷത്തിനായും നന്മ ചെയ്യുന്നതിനുമുളള ദിനമായി മാറട്ടെ എന്ന് ജോൺസൺ അച്ചൻ ആശംസിച്ചു.

ഒക്ടോബർ 29ന് രാവിലെ 11 മുതൽ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിലുളള കലാവിരുന്നും ഹൂസ്റ്റണിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തവും വോയ്സ് ആന്റ് ബീറ്റ്സിന്റെ സംഗീത വിരുന്നും ഉണ്ടായിരിയ്ക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. മേളയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിംഗ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കും ഉപയോഗിയ്ക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

india-fest-6

ഇടവക ഭാരവാഹികളായ അജയ് തോമസ്, ക്രിസ് ചെറിയാൻ, ജോയ് എൻ. ശാമുവേൽ, സബാൻ സാം (ജനറൽ കൺവീനർ) എം. എ. ഏബ്രഹാം, ഡോ. സാം ജോസഫ് (സഹ കൺവീനറന്മാർ), സബ് കമ്മറ്റി കൺവീനർമാരായ തോമസ് മാത്യു, രാജൻ ദാനിയേൽ, വിൽസൺ, സഖറിയാ കോശി, അജു ജോൺ, ഏബ്രഹാം കോമാട്ട്, റെജി ഈപ്പൻ, പ്രിജോ ഫിലിപ്പ്സ്, ബിന്ദു വർഗീസ്, ജോജി ജോൺ, റയാൻ വർഗീസ്, സാബു ജോർജ്, മാത്യൂസ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിയ്ക്കുന്നു.
ഹൂസ്റ്റണിലുളള എല്ലാവരെയും ജാതിമതഭേദമെന്യേ ഒക്ടോബർ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.

വാർത്ത ∙ ജീമോൻ റാന്നി


Your Rating: