Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ പ്രസ്ക്ലബ് പത്രപ്രവർത്തക അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

ipcna-1

ന്യൂയോർക്ക്∙ അമേരിക്കയിലെ ഇന്ത്യൻ പത്ര - ദൃശ്യ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മികച്ച പത്ര പ്രവർത്തകനുള്ള അവാർഡ് നൽകുന്നു. കേരളത്തിൽ പത്ര - ദൃശ്യ മാധ്യമ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞടുക്കുന്നത്. പ്രശംസാ പത്രം , ഒരു ലക്ഷം രൂപ, രണ്ടാഴ്ചത്തെ അമേരിക്കൻ പര്യടനം എന്നിവയാണ് അവാർഡ്.

അപേക്ഷകനു കുറഞ്ഞതു 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും പത്ര പ്രവർത്തന ജീവിതത്തെക്കുറിച്ചും രണ്ടു പേജിൽ കവിയാതെ ഇമെയിൽ ചെയ്യുക. സെപ്റ്റംബർ 15നുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം . പ്രാരംഭ സെലക്ഷനു ശേഷം കേരളത്തിലെ പ്രമുഖർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. പിന്നീട് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിൽ ജേതാവിനെ ആദരിക്കും .

ഇന്ത്യ പ്രസ് ക്ലബ് 2010ൽ ആണ് ആദ്യമായി മാധ്യമ അവാർഡ് ഏർപ്പെടുത്തുന്നത് . എൻ.പി.രാജേന്ദ്രൻ മാതൃഭൂമി, ഡി. വിജയമോഹൻ മനോരമ , ജോണി ലൂക്കോസ് മനോരമ ടി .വി ,എം.ജി.രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയവർക്ക് മാധ്യമ ശ്രീ അവാർഡും , കൈരളി ടിവി മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ആയ ജോൺ ബ്രിട്ടാസിനു മാധ്യമ രത്ന അവാർഡും നൽകി ആദരിച്ചിട്ടുണ്ട് .

അപേക്ഷകൾ അയക്കേണ്ട ഇമെയിൽ : ipcaward2016@ gmail.com . ഇന്ത്യ പ്രസ് ക്ലബ്ബിനെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക indiapressclub .org 

Your Rating: