Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന യാത്രയ്ക്കിടയിൽ സ്ത്രീയെ സ്പർശിച്ച ഇന്ത്യാക്കാരനെ കോടതിയിൽ ഹാജരാക്കി

flight-journey

ന്യുവാർക്ക് (ന്യുജഴ്സി) ∙ ലോസാഞ്ചലസിൽ നിന്നു ന്യുജഴ്സിയിലേക്ക് പറന്ന വെർജിൻ അമേരിക്ക വിമാനത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെ സ്പർശിച്ച കുറ്റത്തിന് ഇന്ത്യയിലെ വിശാഖപട്ടണം സ്വദേശിയായ വീരഭദ്ര റാവുവിനെതിരെ കേസ് ഫയൽ ചെയ്തു.

ജൂലൈ 30നായിരുന്നു സംഭവം. അടുത്ത സീറ്റിൽ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലിൽ റാവു സ്പർശിച്ചതിനെ തുടർന്ന് ഉറക്കം ഉണർന്ന യുവതി സഹയാത്രികനെ വിവരം അറിയിച്ചു. സഹയാത്രികനുമായി സംഭവത്തെ കുറിച്ചു തർക്കിക്കുന്നതിനിടയിൽ റാവു യുവാവിന് മദ്യം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ യുവാവ് വിവരം വിമാന ജീവനക്കാരെ അറിയിക്കുകയും റാവുവിനെ മറ്റൊരു സീറ്റിലേക്കു മാറ്റി ഇരുത്തുകയും ചെയ്തു.

ന്യുജഴ്സിയിൽ വിമാനം ലാന്റ് ചെയ്ത ഉടനെ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 2ന് ന്യുവാക്ക് ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മജിസ്ട്രേറ്റ് 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
കുറ്റം തെളിയുകയാണെങ്കിൽ രണ്ട് വർഷം വരെ തടവും 25,0000 ഡോളർ പിഴയും ലഭിക്കാവുന്ന കേസാണിത്.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ മറ്റുളളവരെ സ്പർശിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച വിമാന ജോലിക്കാർ ഉണ്ട് എന്നുളളതും മനസിലാക്കിയാൽ ഭാവി ജീവിതത്തെ തന്നെ പിടിച്ചുലക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന മുന്നറിയിപ്പു കൂടിയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: