Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണു നവ നേതൃത്വം

hec

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) 2016 –17 വർഷത്തേക്കുളള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 27 ചൊവ്വാഴ്ച വൈകിട്ട് 7ന് സ്റ്റാഫോർഡിലുളള ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിൽ നടന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് വെരി റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് വെരി. റവ. ഫാ. സഖറിയാ പുന്നൂസ് കോറെപ്പിസ്കോപ്പാ.
വൈസ് പ്രസിഡന്റ് : റവ. ജോൺസൺ തോമസ് ഉണ്ണിത്താൻ
സെക്രട്ടറി : രവി വർഗീസ് പൂളിമൂട്ടിൽ
ട്രഷറർ : മോസസ് പണിക്കർ, പബ്ലിക്ക് റിലേഷൻസ് : റവ. കോ. ബി. കുരുവിള, പ്രോഗ്രാം കോർഡിനേറ്റർ : അനൂപ് ഏബ്രഹാം, വോളന്റിയർ ക്യാപ്റ്റൻ : ഫിലിപ്പ് പതിയിൽ, സ്പോർട്സ് കൺവീനർ : റവ. ഫാ. ഏബ്രഹാം സഖറിയാ, യൂത്ത് കോർഡിനേറ്റർ : റവ. ഡോ. റോയി വർഗീസ്, ഓഡിറ്റർ : റോബിൻ എം. ഫിലിപ്പ്, 2016 ക്രിസ്മസ് ആഘോഷപരിപാടികൾ വിജയകരമാകുവാൻ, പരിപാടികൾക്ക് രൂപകൽപന നൽകാൻ കമ്മിറ്റി തീരുമാനിച്ചു. ഡിസംബർ 25 ന് വൈകിട്ട് 5നാണ് ആഘോഷ പരിപാടികൾ ആരംഭിയ്ക്കുന്നത്.

പിആർഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.

വാർത്ത ∙ ജീമോൻ റാന്നി
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.