Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രംപ് അനുകൂല റാലി ഫിലഡൽഫിയയിൽ ഒക്ടോബർ 8ന്

trump-1

ഫിലഡൽഫിയ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യൻ കമ്മ്യുണി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വർഗ–വർണ്ണ– ജാതി ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളേയും റാലിയിൽ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദേശ്പതി, അരവിന്ദ് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

കോർപറേറ്റ് വെൽഫെയർ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ബുഷ് കുടുംബവും ക്ലിന്റൻ കുടുംബവും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഭരണ പരിഷ്കാരങ്ങളിൽ അടിസ്ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഡോണാൾഡ് ട്രംപ് വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടകർ പറയുന്നു. കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനുളള അവസരമാണ് അമേരിക്കൻ ജനതക്ക് കൈവന്നിട്ടുളളതെന്നും ഇവർ ചൂണ്ടിക്കാട്ടി.

trump-rally

ഫിലഡൽഫിയയിൽ സംഘടിപ്പിക്കുന്ന റാലിക്കു സമാനമായി ഫ്ലോറിഡ, നോർത്ത് കാരലൈന, ഒഹായൊ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും ഇവർ അറിയിച്ചു. ട്രംപ് ഉയർത്തിയിരിക്കുന്ന മുദ്രവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളർച്ച ലക്ഷ്യമാക്കിയിട്ടുളളതല്ലെന്നും അമേരിക്കയിലെ മുഴുവൻ ജനതയുടെയും വികാരം ഉൾകൊണ്ടിട്ടുളളതാണെന്നും അരവിന്ദ് കുമാർ പറഞ്ഞു.

അഴിമതിയും ഭീകരാക്രമണവും അമേരിക്കൻ ജനതയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണെന്നും, അമേരിക്കൻ നികുതി ദായകർ നൽകുന്ന പണം മറ്റു രാജ്യങ്ങൾ കവർന്നെടുക്കുകയാണെന്നും, ഇതിനൊരറുതി വരണമെങ്കിൽ ട്രംപ് അധികാരത്തിലെത്തണമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യൻ സമൂഹം ട്രംപിന് നൽകുന്ന പിന്തുണ ഒക്ടോബർ 8ന് നടക്കുന്ന റാലിയിലൂടെ തെളിയുമെന്നും ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.