Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ ബസാറും ഡാലസിൽ ഓഗസ്റ്റ് 13ന്

anand-bazar

ഗ്രാന്റ് പ്രയേറി (ഡാലസ്) ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുളള ആനന്ദ് ബസാറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഈ വർഷം ഓഗസ്റ്റ് 13 ശനിയാഴ്ച ഗ്രാന്റ് പ്രയേറിയിലുളള ലോൺ സ്റ്റാർ പാർക്കിൽ വെച്ചു നടത്തപ്പെടുന്നു.

വിവിധ കലാപരിപാടികളും ഇന്ത്യൻ സ്വാദിഷ്ട വിഭവങ്ങളും ലഭിക്കുന്ന ആനന്ദ് ബസാറിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : www.iant.org,ഫോൺ : 469 585 2104

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: