Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്വാതന്ത്യ്രദിന പരേഡ് ഓഗസ്റ്റ് 14ന് നേപ്പർവില്ലിൽ

independence-day

ഷിക്കാഗോ∙ ദേശസ്നേഹമുണർത്തുന്ന ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്യ്രദിനാഘോഷ പരേഡ് വിവിധ മലയാളി സംഘടനകളുടേയും, ഗോപിയോ ഷിക്കാഗോയുടേയും നേതൃത്വത്തിൽ ആഘോഷിക്കുന്നതാണ്. നേപ്പർവിൽ സെൻട്രൽ ഹൈസ്കൂളിൽ (440 Aurora Ave, Naperville) ഓഗസ്റ്റ് 14ന് 2.30നു പരേഡ് ആരംഭിക്കും. പരേഡിൽ പങ്കെടുക്കുന്നതിന് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്വുന്നു.

അറുപതോളം ഫ്ളോട്ടുകളാണ് നേപ്പർവിൽ ഇന്ത്യൻ കമ്യൂണിറ്റി ഒരുക്കുന്നത്. പരേഡിൽ ഇല്ലിനോയ്സ് ലെഫ്റ്റനന്റ് ഗവർണർ ഇവലേയിൻ സൽഗുനേറ്റി മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ആസിഫ് സയിദ്, മേയർമാർ, സെനറ്റർമാർ എന്നിവരും പങ്കെടുക്കും.

പരേഡിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഗ്ലാഡ്സൺ വർഗീസിനെ 847 561 8402 എന്ന നമ്പരിൽ ബന്ധപ്പെടുകയോ, നേപ്പർവിൽ സെൻട്രൽ ഹൈസ്കൂളിൽ 2.30-നു എത്തുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പരേഡിനു ശേഷം പ്രശസ്ത ബോളിവുഡ് ഗായകൻ സുനിധി ചൗഹാന്റെ നേതൃത്വത്തിൽ സംഗീത നിശയും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തവും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടർ അറിയിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: