Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ്റ് 20ന്

inoc

ഷിക്കാഗോ∙1947 ഓഗസ്റ്റ് 15-ന് വൈദേശിക ഭരണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഭാരതത്തിന്റെ 70-ാം സ്വാതന്ത്യ്രദിനാഘോഷം ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 20-ന് രാവിലെ 11.30-ന് ഷിക്കാഗോയിലുള്ള വെസ്റ്റേൺ അവന്യൂ/ഡിവോൺ അവന്യൂവിൽ നിന്ന് ആരംഭിക്കുന്ന വർണ്ണശബളമായ പരേഡിൽ പങ്കെടുത്തു കൊണ്ടായിരിക്കും ആഘോഷപരിപാടികൾക്ക് തുടക്കംകുറിക്കുക.

ഈ സ്വാതന്ത്യ്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഷിക്കാഗോയിലും പരിസരത്തുമുള്ള ജാതിമത കക്ഷിഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും പരേഡിൽ പങ്കെടുക്കാനും വിളിക്കുക: അഗസ്റ്റിൻ കരിങ്കുറ്റിയിൽ (630 263 6647), വർഗീസ് പാലമലയിൽ (224 659 0911), പ്രൊഫ. തമ്പി മാത്യു (847 226 5486), ജോസി കുരിശിങ്കൽ (773 478 4357), തോമസ് മാത്യു (773 509 1947), സതീശൻ നായർ (847 708 3279). സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം


Your Rating: