Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ടി.തോമസ് എംഎൽഎയുമായി ഐഎൻഒസി നേതാക്കൾ ചർച്ച നടത്തി

img-03

ന്യൂയോർക്ക്∙ മുൻ പാർലമെന്റ് അംഗവും  കോൺഗ്രസിന്റെ സീനിയർ നേതാവുമായ പി.ടി.തോമസ് എംഎൽഎയ്ക്ക് ഐഎൻഓസി നേതാക്കൾ ഹൃദ്യമായ സ്വീകരണം നൽകി. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഐഎൻഓസി ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തി. കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുമെന്നുള്ള ശുഭാപ്തി വിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു. മഹിളാ കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറിയായ സിമി റോസ്‌ബെൽ ജോൺ, കുവൈറ്റ് ഓഐസിസി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര എന്നിവരെയും ഐഎൻഒസി നോർത്ത് അമേരിക്കൻ ഭാരവാഹികൾ ആശംസകൾ അറിയിച്ചു.   

img-02

നോർത്തമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവർസീസ് കോൺഗ്രസ്സ് (ഐഎൻഒസി) നാഷണൽ ചെയർമാൻ ജോർജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിങ് ഗിൽസിയൻ, നാഷണൽ ട്രഷറർ ജോസ് ചാരുംമൂട് , കേരള ചാപ്റ്റര്‍ (ഓഐസിസി) ഭാരവാഹികളായ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, പ്രസിഡന്റ്­ ജയചന്ദ്രന്‍ രാമകൃഷ്ണൻ, വനിതാ ഫോറം ചെയർപേഴ്സൺ- ലീലാ മാരേട്ട്, തമിഴ്‌നാട് ചാപ്റ്റർ വൈസ് പ്രസിഡന്റ് -കോശി ഉമ്മൻ, ലോണാ എബ്രഹാം, ഐഎൻഓസി ജനറൽ സെക്രട്ടറി-ഹർഭജൻ സിങ് തുടങ്ങിയ പ്രമുഖ ഐഎൻഓസി നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തു. 

img-01

വാർത്ത∙തോമസ് ടി.ഉമ്മൻ

Your Rating: