Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർ ചർച്ച് സോക്കർ ടൂർണമെന്റിൽ സെന്റ് തോമസ് സിറോ മലബാർ ചർച്ചിനു കിരീടം

inter-church-soccer-tournaent01

ഫിലഡൽഫിയ ∙ മലയാളി സോക്കർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുളള ഇന്റർ ചർച്ച് സോക്കർ ടൂർണമെന്റ് ജൂലൈ 23 ശനിയാഴ്ച ഫ്ലൂഹർ പാർക്കിലെ സോക്കർ ഫീൽഡിൽ പൂർവ്വാധികം ഭംഗിയോടെ രാവിലെ 9 മുതൽ വൈകിട്ടു നാലു മണി വരെ നടന്നു.

ഈ വർഷം 5 ടീമുകൾ തമ്മിലായിരുന്നു മത്സരം. ബഥേൽ മാർത്തോമ ചർച്ച്, ക്രിസ്റ്റോസ് മാർത്തോമ ചർച്ച്, സെന്റ് പീറ്റേഴ്സ്, യാക്കോബായ ചർച്ച്, സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ഇസിഒജി വാരിയേഴ്സ് എന്നീ ടീമുകളാണ് ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിൽ സെന്റ് തോമസ് സിറോ മലബാർ ചർച്ച്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച് ഫൈനലിൽ എത്തുകയും സെന്റ് തോമസ് സിറോ മലബാർ ചർച്ച് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.

inter-church-soccer-tournaent

വിജയികൾക്ക് വൈകിട്ടു 5 ന് നടന്ന സമാപന ചടങ്ങിൽ ജസ്റ്റിൻ ജോസ് (വൈസ് പ്രസിഡന്റ്) മാത്യു വർഗീസ് എന്നിവർ ചേർന്ന് ട്രോഫിയും ക്യാഷ് അവാർഡും നൽകി.‌ഫിലഡൽഫിയായിലും പരിസര പ്രദേസങ്ങളിലുമുളള ധാരാളം സോക്കർ പ്രേമികൾ മത്സരം കാണാൻ എത്തിച്ചേർന്നിരുന്നു.

ഈ മത്സരത്തിന്റെ വൻ വിജയത്തിനായി ജോയി കല്ലാമ്പുറത്ത്, ജോമിൻ ജോർജ്, ജെയിസൺ കാരാവളളി, മാറ്റ് വർഗീസ്, ജെയിസൺ വർഗീസ്, ലയ്സൺ തോമസ്, ജെയിസൺ ജെ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി പ്രവർത്തിച്ചു.

Your Rating: