Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഡാലസിൽ വർണാഭമായ തുടക്കം

ഡാലസ്∙ ടെക്സാസിലെയും ഒൿലഹോമയിലെയും സിറോ മലബാർ ഇടവകകൾ പങ്കെടുക്കുന്ന സ്പോർട്സ് ഫെസ്റ്റിനു (ഐപിഎസ്‌എഫ് 2016 ) ഡാലസിൽ വർണാഭമായ തുടക്കം.

ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 5നുനടന്ന ചടങ്ങിൽ ഷിക്കാഗോ സിറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് നിലവിളക്കു തെളിച്ചു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റീജണിലെ മറ്റിടവകകളിൽ നിന്നുള്ള വികാരിമാരും കോർഡിനേറ്റേഴ്‌സും സന്നിഹിതരായിരുന്നു. എട്ടു പാരീഷുകളിൽ നിന്നുള്ള ഇടവകകളുടെ വർണ്ണശബളമായ പ്രത്യേക മാർച്ചു പാസ്റ്റും പരേഡും ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്നു.

സെന്റ് തോമസ് ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത്‌ പ്രാർഥനാശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കലാപരിപാടികളും ഫ്‍ളവർ ഷോകളും തുടർന്നു വേദിയിൽ അവതരിക്കപ്പെട്ടു. ഐപിഎസ്‌എഫിനു വേണ്ടി തയ്യാറാക്കിയ പ്രത്യക തീം സോങ്, പ്രോഗ്രാം മാനേജർ പോൾ തോമസിന്റെ ആഭിമുഖ്യത്തിൽ ആലപിച്ചു.

വിവിധ പാരിഷുകളിൽ നിന്നുള്ള കോർഡിനേറ്റേഴ്‌സും മത്സരാർഥികൾക്കുമൊപ്പം ഇടവകസമൂഹവും ചേർന്നപ്പോൾ മൂന്നു ദിവസം നടക്കുന്ന കായികമേളക്ക് ഉത്സവാന്തരീക്ഷമാണ് . 15 മത്സര ഇനങ്ങളിൽ വിവിധ കാറ്റഗറികളിൽ രണ്ടു വേദികളായി ആകെ 300 മത്സരങ്ങളാണു മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാവുക.

ഇന്നലെ നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യം പൂർത്തിയായ ക്രിക്കറ്റ് ഫൈനലിൽ സെന്റ് ജോസഫ് ഹൂസ്റ്റൺ ചാമ്പ്യര്യരായി. ആദ്യ ദിവസം പൂർത്തിയായ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ മാർ. ജേക്കബ് അങ്ങാടിയത്തും മറ്റു വൈദികരും ചേർന്ന് നിർവഹിച്ചു.

വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്ക് ആതിഥേയരായി വേദിയൊരുക്കുന്നത്‌ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനയാണ് . ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ) , ഇമ്മാനുവേൽ കുഴിപ്പിള്ളിൽ , ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്) , ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ , ജെയിംസ് കൈനിക്കര എന്നിവർ ഈ ഈ കായിക മാമാങ്കത്തിനു ചുക്കാൻ പിടിക്കുന്നു. ഇടവക സാഹോദര്യത്തിലും ഐക്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മഹനീയവേദിക്കു കൂടിയാണ് ഐപിഎസ്‌എഫ് സാക്ഷ്യമേകുന്നത്.  

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ

Your Rating: