Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനാഷനൽ ‘പീസ് ഡേ’ ആഘോഷങ്ങൾ

peace-day

ഡാലസ് ∙ ഇന്റർനാഷനൽ ‘പീസ് ഡേ’യോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസമായി ഡാലസിൽ നടന്ന ആഘോഷ പരിപാടികൾ സമാപിച്ചു. സെപ്റ്റംബർ 16 വെളളിയാഴ്ച ഡാലസ് മേയർ മൈക്ക് റോളിംഗ്സ്, കൗൺസിൽ മാൻ ആഡം മെക്ക് ഗൊ എന്നിവർ നേതൃത്വം നൽകിയ 'ഡാലസ് ആന്റ് പീസ്' എന്ന സിംബോസിയത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

peace-2

സെപ്റ്റംബർ 17 ശനിയാഴ്ച ഇന്റർനാഷനൽ ഫൺ ഫെസ്റ്റിവൽ, മാവറിക്സ് ബാസ്ക്കറ്റ് ബോൾ സ്കിൻസ് ക്യാംപ്, ഇന്റർ നാഷണൽ ഡാൻസ് ആന്റ് ഫുഡ് എന്നിവയും സെപ്റ്റംബർ 18 ഞായറാഴ്ച ഡാലസ് പൊലീസ്, ഡാർട്ട് പൊലീസ് എന്നിവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കപ്പെട്ടു.

സെപ്റ്റംബർ 21 ബുധനാഴ്ച കൺസർട്ട് ഓഫ് പീസ് പരിപാടിയോടെ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു. വമ്പിച്ച ജനാവലിയാണ് ഡാലസ് സിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പങ്കെടുത്തത്.

peace-3

1981 സെപ്റ്റംപർ 21നാണ് ഇന്റർനാഷനൽ ഡേ ഓഫ് പീസ് യുണൈറ്റഡ് നാഷനൽസ് അസംബ്ലി പ്രഖ്യാപിച്ചത്.
ലോകത്താകമാനവും വ്യക്തികളിലും സ്നേഹത്തിന്റെ മാഹാത്മ്യം ഉയർത്തി പിടിക്കുന്നതിനും ആഴത്തിൽ വേരൂന്നുന്നതിനുമായി യുഎൻ തുടങ്ങിവച്ചതാണ് ഈ ആഘോഷം. മനുഷ്യ സമൂഹവും രാഷ്ട്രങ്ങളും പരസ്പരം സ്നേഹത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ആശയ സംവാദം നടത്തുക എന്ന ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. പ്രപഞ്ചത്തിൽ സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ പ്രഥമ ഗണനീയരായ ചില മഹാത്മാരുടെ ഉദ്ധരണികളാണ് ഈ ദിവസം നടക്കുന്ന പരിപാടികളിൽ കൂടുതൽ ചർച്ചാ വിഷയമാക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: