Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് അമേരിക്ക ഐപിസി ഈസ്റ്റേൺ റീജിയൻ 26ാമത് വാർഷിക കൺവൻഷൻ

ipc-1

ന്യൂയോർക്ക്∙ ഐപിസി ഈസ്റ്റേൺ റീജിയൻ 26ാമത് വാർഷിക കൺവൻഷൻ വളരെ വിപുലമായ പരിപാടികളോടെ ന്യൂയോർക്കിൽ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഒക്ടോബർ 7, 8, 9 തീയതികളിൽ വിസ്കാർടി സെന്ററിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്. ഒക്ടോബർ 7ന് വെളളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനായോഗത്തോടെ സമാപിക്കും. വെളളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 മണിക്ക് മീറ്റിങുകൾ ആരംഭിക്കും. സഭായോഗം ഞായറാഴ്ച രാവിലെ 9നാണ് ആരംഭിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായ മീറ്റിങുകളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിങുകളിൽ ഇന്ത്യയിൽ നിന്ന് എത്തുന്ന പാസ്റ്റർ സണ്ണി കുര്യൻ വചനശുശ്രൂഷ നിർവ്വഹിക്കും.

ipc-2

ഒക്ടോബർ 7ന് വെളളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക സമ്മേളനം നടക്കുന്നതാണ്. ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത ആരാധനയോടു ചേർന്ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ റീജിയണിലുളള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരുന്നതാണ്. മാസച്യുസിറ്റ്സ്, കണക്റ്റികട്ട്, ന്യുയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ, മേരിലാന്റ് എന്നീ സംസ്ഥാനങ്ങളും വാഷിങ്ടൻ ഡിസിയും ഉൾപ്പെട്ടതാണ് ഐപിസി ഈസ്റ്റേൺ റീജിയൻ.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കൺവൻഷൻ കമ്മറ്റിയും ഭരണസമിതിയും സജീവമായി പ്രവർത്തിച്ചുവരുന്നു. മലയാളം മീറ്റിങുകളിൽ മലയാളം ക്വയർ ഗാനങ്ങൾ ആലപിക്കുന്നതാണ്. പിവൈപിഎയുടെ പ്രവർത്തനങ്ങൾ ബ്രദർ സാമുവൽ തോമസിന്റേയും സൺഡേ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഇവാ ജെയിംസ് വർഗീസിന്റേയും സഹോദരിമാരുടെ പ്രവർത്തനങ്ങൾ സിസ്റ്റർ സോഫി വർഗീസിന്റേയും നേതൃത്വത്തിൽ നടക്കും.

കൺവൻഷനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് - റവ. ഡോ. ഇട്ടി ഏബ്രഹാം : 917 373 8118, റവ. ജോൺ തോമസ് : 516 244 2587, റവ. കെ. വി. ഏബ്രഹാം : 516 857 5460, ഉമ്മൻ ഏബനേസർ : 732 407 7515,
ബ്രദർ സാം തോമസ് :516 967 2307.

വിലാസം - The Viscardi Centre, 201 l. u. willets Road,Albertson N. Y. 11507

ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷനിൽ യുവജനങ്ങളേയും കുട്ടികളേയും ഉദ്ദേശിച്ച് പ്രത്യേകമായ മീറ്റിങുകളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷത്തെ യുവജന മീറ്റിങുകളിൽ റവ. ജയ്സൺ ജോൺ (ഓക്കലഹോമ) വചന ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. യുവജന മീറ്റിങുകളിൽ ഗാനശുശ്രൂഷ ചെയ്യുന്നത് ബ്രദർ മനോജ് ഉമ്മനാണ്. വിവിധ മീറ്റിങുകളിൽ റീജിയനിൽപ്പെട്ട ശുശ്രൂഷകരും യുവജന നേതാക്കളും നേതൃത്വം നൽകും.

ഇംഗ്ലീഷിൽ നടക്കുന്ന മീറ്റിങുകളെക്കുറിച്ച് കൂടുതൽ അറിയുവാൻ പിവൈപിഎ ഭാരവാഹികളുമായി ബന്ധപ്പെടുക. ബ്ര. സാമുവൽ തോമസ് പ്രസിഡന്റ് പിവൈപിഎയുടെ ഔദ്യോഗിക െവബ്സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

ഒക്ടോബർ 8ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഒരു പ്രത്യേക സമ്മേളനം വിസ്കാർടി സെന്ററിൽ വച്ച് നടക്കുന്നതാണ്. വിശ്വാസത്തിനുവേണ്ടി പോരാടുക എന്ന വിഷയത്തെക്കുറിച്ച് ദൈവദാസന്മാർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കുന്നതാണ്. ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യ‌പ്പെടും. ഈ വിഷയത്തിൽ പ്രാവീണ്യം നേടിയിട്ടുളള പ്രഗൽഭരായ ദൈവസാന്മാരാണ് വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കുന്നത്. കാലിക പ്രാധാന്യമുളള വിഷയമായാലും പ്രവേശനം സൗജന്യമായാലും റീജിയനിലുളള എല്ലാ ദൈവദാസന്മാരും വിശ്വാസികളും ഇതിൽ സംബന്ധിക്കുമെന്ന് റിജിയൻ ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. ഉച്ചഭക്ഷണത്തോടുകൂടി ഈ സമ്മേളനം സമാപിക്കും.

വാർത്ത ∙ ഉമ്മൻ എബനേസർ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.