Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിസി ഈസ്റ്റേൺ റീജിയൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

ipc-02

ന്യൂയോർക്ക് ∙ 26–ാം നോർത്ത് അമേരിക്കൻ ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷൻ ഒക്ടോബർ 7, 8, 9 ദിവസങ്ങളിൽ ന്യൂയോർക്ക് വിസ്കാടി സെന്ററിൽ നടന്നു. ഒക്ടോബർ 7ന് വെളളിയാഴ്ച രാത്രിയിൽ നടന്ന പ്രഥമ സമ്മേളനത്തിന് റവ. ഡോ. ബാബു തോമസ് അധ്യക്ഷനായിരുന്നു. റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രഥമ രാത്രിയിൽ റവ. ജെയ്സൺ ജോൺ, പാസ്റ്റർ സണ്ണി കുര്യൻ എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച പകൽ നടന്ന സെമിനാറിൽ പാസ്റ്റർ മാത്യു ഫിലിപ്പ്, മോഡറേറ്ററും പാസ്റ്റർ കെ. വി. ഏബ്രഹാം അധ്യക്ഷനുമായിരുന്നു.

ipc-027

‘വിശ്വാസത്തിനുവേണ്ടി പോരാടുക’ എന്ന വിഷയത്തെ പുരസ്കരിച്ച് ഏഴു േപർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശനിയാഴ്ച രാത്രിയിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ ബഥേൽ ജോൺ അധ്യക്ഷനായിരുന്നു. റവ. ഡോ. വിത്സൻ വർക്കി, പാസ്റ്റർ സണ്ണി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ റവ. ഡോ. മോനിസ് ജോർജ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ജോർജ് പി. ചാക്കോ സങ്കീർത്തനം വായിച്ചു പ്രസംഗിച്ചു. പാസ്റ്റർ സണ്ണി കുര്യന്റെ പ്രസംഗാനന്തരം പാസ്റ്റർ ഇട്ടി ഏബ്രഹാമിന്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടന്നു. റീജിയനിലെ ദൈവ ദാസന്മാരുടെ സഹായത്തോടെ നടന്ന കർത്തൃമേശ അനുഗ്രഹകരമായിരുന്നു. റീജിയൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. പിവൈപിഎയുടെ പ്രത്യേക സമ്മേളനം യുവാക്കൾക്കായി നടന്നു.

ipc-08

വിവിധ മീറ്റിങ്ങുകളിൽ റീജിയണിലെ ദൈവദാസന്മാർ നേതൃത്വം നൽകി. അതിഥി പ്രസംഗകൻ പാസ്റ്റർ ജെയ്സൺ ജോൺ വചനത്തിൽ നിന്ന് സംസാരിച്ചു. പാസ്റ്റർ മനോജ് ജോൺ സംഗീത ശുശ്രൂഷ. ശനിയാഴ്ച രാത്രിയിൽ നടന്ന സമ്മേളനത്തിൽ സിൽവർ ജൂബിലി സുവനീർ പ്രകാശനം നിർവ്വഹിക്കുകയുണ്ടായി. റവ. ഡോ. ഇട്ടി ഏബ്രഹാം, റവ. ജോൺ തോമസ്, റവ. കെ. വി. ഏബ്രഹാം, ഉമ്മൻ എബനേസർ, സാം തോമസ് എന്നിവരും റീജിയൻ കൗൺസിലും കൺവൻഷൻ കമ്മിറ്റിയും കൺവൻഷന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

ipc-01

വാർത്ത∙ ഉമ്മൻ എബനേസർ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.