Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് അമേരിക്ക ഐപിസി ഈസ്റ്റേൺ റീജിയൻ 26–ാം വാർഷിക കൺവൻഷൻ

ipc-eastern-region

ന്യൂയോർക്ക്∙ ഐപിസി ഈസ്റ്റേൺ റീജിയൻ 26–ാം വാർഷിക കൺവൻഷൻ വളരെ വിപുലമായ പരിപാടികളോടെ ന്യൂയോർക്കിൽ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഒക്ടോബർ 7, 8, 9 എന്നീ ദിവസങ്ങളിൽ വിസ്കാർടി സെന്ററിലാണു കൺവൻഷൻ നടക്കുന്നത്. ഒക്ടോബർ 7 ന് വെളളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനായോഗത്തോടെ സമാപിക്കും. വെളളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7ന് മീറ്റിങ്ങുകൾ ആരംഭിക്കും. ഞായറാഴ്ച സഭായോഗം രാവിലെ 9 ന് ആരംഭിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായ മീറ്റിംഗുകളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിങ്ങുകളിൽ ഇന്ത്യയിൽ നിന്നു കടന്നു വരുന്ന പാസ്റ്റർ സണ്ണി കുര്യൻ വചന ശുശ്രൂഷ നിർവ്വഹിക്കും. ദൈവ കരങ്ങളിൽ ശക്തമായി പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീതനായ ഉണർവ്വ് പ്രാസംഗീകനാണ് പാസ്റ്റർ സണ്ണി കുര്യൻ.

ഒക്ടോബർ 7 ന് വെളളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഒരു പ്രത്യേക സമ്മേളനം നടക്കുന്നതാണ്. ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത ആരാധനയോടു ചേർന്ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ റീജിയണിലുളള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരുന്നതാണ്.

മാസച്ചൂസറ്റ്സ്, കണക്ടികട്ട്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ, മേരിലാന്റ് എന്നീ സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡിസിയും ഉൾപ്പെട്ടതാണ് ഐപിസി ഈസ്റ്റേൺ റീജിയൻ. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കൺവൻഷൻ കമ്മറ്റിയും ഭരണ സമിതിയും സജീവമായി പ്രവർത്തിച്ചു വരുന്നു. മലയാളം മീറ്റിംഗുകളിൽ റീജിയൻ മലയാളം ക്വയർ ഗാനങ്ങൾ ആലപിക്കുന്ന താണ്. പിവൈപിഎയുടെ പ്രവർത്തനങ്ങൾ ബ്ര. സാമുവൽ തോമസിന്റേയും സൺഡേ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഇവാ ജയിംസ് വർഗീസിന്റേയും സഹോദരിമാരുടെ പ്രവർത്തനങ്ങൾ സിസ്റ്റർ സോഫി വർഗീസിന്റേയും നേതൃത്വത്തിൽ നടക്കും.

കൺവൻഷനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് :
റവ. ഡോ. ഇട്ടി ഏബ്രഹാം : 917 373 8118
റവ. ജോൺ തോമസ് :516 244 2587
റവ. കെ. വി. ഏബ്രഹാം : 516 857 5460
ഉമ്മൻ എബനേസർ :732 407 7515
ബ്ര. സാം തോമസ് : 516 967 2307

യുവജനങ്ങൾക്കുവേണ്ടി പ്രത്യേക മീറ്റിംഗുകൾ:
ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷനിൽ യുവജനങ്ങളേയും കുട്ടികളേയും ഉദ്ദേശിച്ച് പ്രത്യേകമായ മീറ്റിംഗുകളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷത്തെ യുവജനമീറ്റിംഗുകളിൽ റവ. ജയ്സൺ ജോൺ(ഒക് ലഹോമ) വചന ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. യുവജനങ്ങളുടെ ഇടയിൽ ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുവജന പ്രസംഗനാണ് റവ. ജയ്സൺ ജോൺ. കൂടാതെ യുവജന മീറ്റിംഗുകളിൽ ഗാനശുശ്രൂഷ ചെയ്യുന്നത് ബ്ര. മനോജ് ഉമ്മനാണ്. വിവിധ മീറ്റിങ്ങുകളിൽ റീജിയനിൽപ്പെട്ട ശുശ്രൂഷകരും യുവജനനേതാക്കളും നേതൃത്വം നൽകും. ഇംഗ്ലീഷിൽ നടക്കുന്ന മീറ്റിംഗുകളെക്കുറിച്ച് കൂടുതൽ അറിയുവാൻ പിവൈപിഎ ഭാരവാഹികളുമായി ബന്ധപ്പെട്ടാലും. ബ്ര. സാമുവൽ ‍തോമസ് പ്രസിഡന്റ് പിവൈപിഎയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.
Www.pypa.org


‘‘വിശ്വാസത്തിനുവേണ്ടി പോരാടുക ’’ (DEFENDING OUR FAITH)
ഒക്ടോബർ 8 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഒരു പ്രത്യേക സമ്മേളനം വിസ് കാർടി സെന്ററിൽ നടക്കുന്നതാണ്. ‘‘വിശ്വാസത്തിനുവേണ്ടി പോരാടുക’’ എന്ന വിഷയത്തെ പുരസ്കരിച്ച് ദൈവദാസന്മാർ വിഷയങ്ങൾ അവതരിപ്പ് സംസാരിക്കുന്നതാണ്. ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യപ്പെടും. ഈ വിഷയത്തിൽ പ്രാവീണ്യം നേടിയിട്ടുളള പ്രഗത്ഭരായ ദൈവദാസന്മാരാണ് വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കുന്നത്. കാലിക പ്രാധാന്യമുളള വിഷയമായാലും പ്രവേശനം സൗജന്യമകയാലും റീജിയനിലുളള എല്ലാ ദൈവദാസന്മാരും വിശ്വാസികളും ഇതിൽ സംബന്ധിക്കുമെന്ന് റീജിയൻ ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. ഉച്ചഭക്ഷണത്തോടുകൂടി ഈ സമ്മേളനം സമാപിക്കും.

Your Rating: