Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിസി ഫാമിലി കോൺഫറൻസ് ന്യൂജഴ്സിയിൽ, പുതിയ സാരഥികൾ

ipc-family-conference-newjercy

ന്യൂജഴ്സി ∙ അടുത്ത വർഷത്തെ ഐപിസി ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ചെറിഹില്ലിലുളള പ്രസിദ്ധമായ ക്രൗൺ പ്ലാസാ ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി നാഷണൽ കൺവീനർ റവ. ജോസഫ് വില്യാഡ് അറിയിച്ചു.

ഫ്ലോറിഡായിൽ കൂടിയ 14–ാം ഫാമിലി കോൺഫറൻസിൽ നാഷണൽ കമ്മിറ്റിയെയും നാഷണൽ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. നാഷണൽ കൺവീനർ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

15–ാം ഐപിസി ഫാമിലി കോൺഫറൻസ് ഭാരവാഹികൾ റവ. ജോസഫ് വില്യംസ് (നാഷണൽ കൺവീനർ) ബ്ര. വർഗീസ് ഫിലിപ്പ് (നാഷണൽ സെക്രട്ടറി), ബ്ര. ബാബു കൊടുംന്തറ (നാഷണൽ ട്രഷറർ), ബ്ര വെസ്ലി ആലുംമൂട്ടിൽ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ എൽസി കൊടുന്തറ(നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ്.

നാഷണൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട റവ. ജോസഫ് വില്യംസ് മൂന്നര പതിറ്റാണ്ടുകളായി ന്യുയോർക്കിൽ താമസിക്കുകയും വിവിധ പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അനുഗൃഹീതനായ ദൈവദാസനാണ്. പന്ത്രണ്ട് വർഷത്തോളം ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറിയായിരുന്നു. പിവൈഎഫ്എ, പിവൈപിഎ എന്നീ പ്രസ്ഥാനങ്ങളുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം ഇപ്പോൾ ഐപിസി ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. ഐപിസി റോക്ക് ലാന്റ് അസംബ്ലി 1996 ൽ സ്ഥാപിച്ച ഇദ്ദേഹം ഈ സഭയുടെ സീനിയർ പാസ്റ്ററാണ്.

വിവിധ നേതൃത്വം മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം അനുഗൃഹീത സഭാ ശുശ്രൂഷകനും അധ്യാപകനും സംഘാടകനുമാണ്.നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്ര. വർഗീസ് ഫിലിപ്പ് 36 വർഷമായി ന്യുയോർക്ക് ഇന്ത്യാ പെന്തിക്കോസ്തൽ ചർച്ച് അംഗമാണ്.

പിവൈപിഎ, പിവൈഎഫ്എ എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുളള ഇദ്ദേഹം ഐപിസി ഈസ്റ്റേൺ റീജിയൻ ട്രഷററായിരുന്നു. ഇപ്പോൾ ഐപിസി ജനറൽ കൗൺസിൽ അംഗമാണ്. പിസി നാക്ക് കോൺഫറൻസ് നാഷണൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം പോസ്റ്റൽ സർവ്വീസിലെ സീനിയർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.

നാഷണൽ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബ്ര. ബാബു കൊടുംന്തറ ഡാലസിലുളള ഹെബ്രോൻ ഐപിസി സഭാംഗമാണ്. ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ സെക്രട്ടറിയുമായ പിസി നാക്ക് നാഷണൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഐപിസിയുടെ മുൻനിരയിൽ നിന്നും പ്രവർത്തിച്ച കുടുംബമാണ് ഇവരുടേത്.

നാഷണൽ യൂത്ത് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്ര. വെസ്ലി ആലുംമൂട്ടിൽ നേരത്തെ ഫാമിലി കോൺഫറൻസ് യൂത്ത് കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ സഭാംഗമായ ഇദ്ദേഹം മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിന്റെ മകനാണ് ബ്ര. വെസ്ലി.

നാഷണൽ ലേഡീസ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ എൽസി കൊടുംന്തറ ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭാംഗമാണ്.
ഐപിസി മിഡ് വെസ്റ്റ് റീജിയൻ ലേഡീസ് കോൺഫറൻിസന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന സഹോദരി നേരത്തെ സെക്രട്ടറിയായിരുന്നു. ഒരു അനുഗ്രഹീത സംഘാടകയായ സിസ്റ്റർ എൽസി, ബ്ര. സണ്ണി കൊടുംന്തറയുടെ ഭാര്യയാണ്.

ഇവരെ കൂടാതെ ഓരോ സംസ്ഥാനത്തു നിന്നും സംസ്ഥാന പ്രതിനിധികളും ഉൾപ്പെടുന്നതാണ് നാഷണൽ കമ്മറ്റി. ന്യൂജഴ്സിയിൽ ചെറിഹിൽ പട്ടണം ഫിലഡൽഫിയ എയർപോർട്ടിൽ നിന്ന് വളരെ അടുത്താണ്. മലയാളി പെന്തക്കോസ്തൽ തിങ്ങി പാർക്കുന്ന ഫിലഡൽഫിയ പട്ടണത്തിൽ നിന്ന് മിനിറ്റുകൾ മാത്രം യാത്ര ചെയ്താൽ ചെറിഹില്ലിൽ എത്തിച്ചേരാം. ന്യുയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ, ഡെലവയർ, മേരിലാന്റ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടണിൽ നിന്നും നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയധികം വിശ്വാസികൾ കോൺഫറൻസിൽ എത്തിച്ചേരുമെന്നു സംഘാടകർ പ്രതീക്ഷിക്കുന്നു. അതിനുവേണ്ട ക്രമീകരണങ്ങളാണു ചെയ്തുവരുന്നത്.

എല്ലാവിധ ആധുനിക സൗകര്യങ്ങളുമുളള ഹോട്ടൽ, രുചികരമായ ആഹാരം, ആത്മീയ അനുഗ്രഹം പകരുന്ന അനുഗ്രഹീത പ്രഭാഷകർ, പരിശുദ്ധാത്മ പകർച്ചയുളള ആരാധനയും അപ്പം നുറുക്കയും എല്ലാം കൊണ്ടും ഐപിസി ഫാമിലി കോൺഫറൻസ് അനുഗ്രഹകരമാക്കുവാൻ ദൈവമക്കൾ പ്രാർഥന തുടങ്ങിക്കഴിഞ്ഞു. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 9 മണി മുതൽ പ്രയർ ലൈനിലൂടെ പ്രാർഥന നടക്കുന്നതാണ്. ടെലിഫോൺ നമ്പർ 7124321212 (code 325402536#) കോൺഫറൻസിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് കോൺഫറൻസ് നാഷണൽ കൺവീനറുമായി ഈ നമ്പറിൽ (845 893 5433) ബന്ധപ്പെടാവുന്നതാണ്.

വാർത്ത ∙ ഉമ്മൻ എബനേസർ 

Your Rating: