Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്റ്റർ കെ.സി. ജോൺ, ബ്രദർ രാജൻ ആര്യപ്പള്ളിൽ എന്നിവർ ഐപിസി ജനറൽ കൗൺസിൽ അംഗങ്ങൾ

john-rajan

ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റിജിയൻ 2016 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തപ്പോൾ പാസ്റ്റർമാരുടെ വിഭാഗത്തിൽ നിന്ന് പാസ്റ്റർ കെ.സി. ജോൺ (സൗത്ത് ഫ്ളോറിഡ) സഹോദരന്മാരുടെ പ്രതിനിധിയായി ബ്രദർ രാജൻ ആര്യപ്പള്ളിൽ (അറ്റ്ലാന്റാ) എന്നിവർ ഐപിസി ജനറൽ കൗൺസിൽ അംഗങ്ങളായി എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടു.

ജനറൽ കൗൺസിൽ അംഗമായി തിരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി. ജോൺ ഐപിസി സൗത്ത് ഫ്ളോറിഡ സഭയുടെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം, പ്രിസ്ബിറ്ററി അംഗം, ചെന്നൈ, പട്ടാഴി സഭയുടെ മുൻ ശുശ്രൂഷകൻ, ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരന്മാരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ബ്രദർ രാജൻ ആര്യപ്പള്ളിൽ കുമ്പനാട് സ്വദേശിയും മുൻ ഐപിസി ജനറൽ കൗൺസിൽ അംഗവുമായിരുന്നു. ഐപിസി ഫാമലി കോൺഫറൻസ് നാഷണൽ ട്രഷറർ, പിസിഎൻഎകെ നാഷണൽ സെക്രട്ടറി, ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ ജോ. സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള രാജൻ ആര്യപ്പള്ളിൽ ഇപ്പോൾ കേരള പെന്തകോസ്തൽ റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡന്റ്, ബിലീവേഴ്സ് ജേണൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വാർത്ത∙ നിബു വെള്ളവന്താനം
 

Your Rating: