Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 16-ാം കൺവൻഷൻ ഫ്ളോറിഡയിൽ

ipc

ലേക്‍ലാന്റ്‘: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 16-ാമം വാർഷിക കൺവൻഷൻ സെപ്റ്റമ്പർ 2 മുതൽ 4 വരെ സെന്റർ ഫ്ളോറിഡായിൽ ലേക്ക്ലാന്റ് പട്ടണത്തിലുള്ള എബനേസർ ഐപിസി ചർച്ചിൽ (5935 സ്ട്രിക്ക് ലാൻഡ് അവന്യു, ലേക്ക്ലാൻ, ഫ്ളോറിഡ, 33812) നടക്കുമെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേയിംസ് ജോർജ്ജ് ഉമ്മൻ അറിയിച്ചു.

ഈ അടുത്തകാലത്തായി മലയാളികളുടെ ഇടയിൽ വിദേശത്തും കേരളത്തിലുമായി അറിയപ്പെട്ട പ്രസംഗകനായ പാസ്റ്റർ കെ.ജെ. തോമസിനൊപ്പം (കുമളി)പാസ്റ്റർ ജേകബ് മാത്യു, ഇവ. ജോഷ് മുതലാളി, ബ്രദർ നോബിൾ ഇട്ടി എന്നിവരും സന്ദേശം നൽകും. മലയാളത്തിലും ഇംഗ്ലീഷിലും നടക്കുന്ന ഗാനശുശ്രൂഷകൾക്ക് ജെഫ്രിൻ ജോയി, പ്രസിലി പോൾ, സന്തോഷ് ചാക്കോ, റെജി വർഗീസ് എന്നിവർ നേതൃത്വം നൽകും.

സെന്റർ ഫ്ളോറിഡ, സൗത്ത് ഫ്ളോറിഡ, ജോർജിയ, ടെന്നസി, സൗത്ത് കരോലിന എന്നീ പട്ടണങ്ങളിൽ നിന്നുമുള്ള ഐ.പി.സി ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുമന്ന് റീജിയൻ സെക്രട്ടറി പാസ്റ്റർ വി.പി. ജോസ് അറിയിച്ചു. റീജിയന്റെ അംഗത്വ ഫീസ്, സംഭാവന തുകയും ഇതുവരെ കൊടുത്തിട്ടില്ലാത്ത റീജിയൻ മെമ്പർ സഭകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഐപിസി എൻഎഎസ് ഇആർ എന്ന പേരിൽ അയച്ചു കൊടുക്കണമെന്ന് റീജിയൻ ട്രഷറാർ ബ്രദർ സജിമോൻ മാത്യു അറിയിച്ചു.

2നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ പാസ്റ്റർ കെ.ജെ. മാത്യു (കുമളി) സംസാരിക്കും. വൈകിട്ട് 6:30-ന് ആരംഭിക്കുന്ന പൊതു യോഗത്തിന് റീജിയൻ വൈസ് പ്രസിഡന്റ് മാതു ജോസഫ് അധ്യക്ഷനായിരിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജയിംസ് ജോർജ്ജ് ഉമ്മൻ 15-ാം വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോഷ് മുതലാളി, പാസ്റ്റർ കെ.ജെ. തോമസ് എന്നിവർ പ്രസംഗിക്കും. 3നു ശനിയാഴ്ച രാവിലെ 10നാരംഭിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കു റീജിയന്റെ സോദരി സമാജം പ്രസിഡന്റ് നാൻസി ഏബ്രഹാം നേതൃത്വം നൽകും.

പാസ്റ്റർ കെ.ജെ. തോമസ് മുഖ്യപ്രസംഗകനായിരിക്കും.ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ നടക്കുന്ന സെമിനാറിൽ പാസ്റ്റർ ആന്റണി റോക്കി അധ്യക്ഷനായിരിക്കും. ലോക്കൽ ചർച്ച പോളിസി പ്ലാണേഴ്സ് മീറ്റിംഗിൽ,ചലഞ്ചസ് ഓഫ് 21സ്റ്റ് സെഞ്ച്വറി ഇന്ത്യൻ പെന്തക്കോസ്തൽ ഡൈസ്പോറ എന്ന വിഷയങ്ങളെക്കുറിച്ചുള്ള അവതരണത്തിനും ചർച്ചയ്ക്കും പാസ്റ്റർജേക്കബ് മാത്യു നേതൃത്വം നൽകും. 5 മുതൽ 6 വരെ പിവൈപിഎ സൺഡേ സ്ക്കൂൾ യോഗം നടക്കും.വൈകിട്ട് 6:30-ന് ആരംഭിക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ സം നൈനാൻ അധ്യക്ഷത വഹിക്കും.

പാസ്റ്റർ റോയി ഏബ്രഹാം മിഷൻപ്രവർത്തനങ്ങളെക്കുറിച്ച് പ്രസ്താവിക്കും. പാസ്റ്റർ എ.സി ഉമ്മൻ സങ്കീർത്തനം വായിച്ച് ധ്യാനിക്കും. പാസ്റ്റർ നോബി ഇട്ടി, പാസ്റ്റർ കെ.ജെ. തോമസ്എന്നിവർ വചനം സംസാരിക്കും. 4നു ഞായറാഴ്ച രാവിലെ 9 മുതൽ 12:30 വരെ നടക്കുന്ന പൊതു ആരാധനയിൽ പാസ്റ്റർ കെ.സി. ജോൺഅദ്ധ്യക്ഷനായിരിക്കും. പാസ്റ്റർ ജോൺ തോമസ് കർത്രമേശക്ക് നേത്രത്വം നൽകും.

പാസ്റ്റർ സാം ഡേവിഡ്, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ കെ.ജെ.തോമസ് എന്നിവർ സന്ദേശം നൽകും.പാസ്റ്റർ ജെയിംസ് ജോർജ്ജ് ഉമ്മൻ (പ്രസിഡന്റ്), പാസ്റ്റർ മാത്യു ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ വി.പി. ജോസ് (സെക്രട്ടറി), ബ്രദർ ചാക്കോസ്റ്റീഫൻ (ജൊ. സെക്രട്ടറി), ബ്രദർ സജിമോൻ മാത്യു (ട്രഷറാർ) പാസ്റ്റർ കെ.സി. ജോൺ, ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജനറൽ കൗൺസിൽ) എന്നിവരാണ്ഈ മീറ്റിങ്ങിനു നേതൃത്വം നൽകുന്നത്.

വാർത്ത∙രാജൻ ആര്യപ്പള്ളിൽ

Your Rating: