Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ പ്രൗഢോജ്ജ്വല കിക്ക് ഓഫ് 

ny

ന്യൂയോര്‍ക്ക്∙ ഇന്തോ- അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ മൂന്നാമത് രാജ്യാന്തര മാധ്യമസമ്മേളനത്തിന് കേളികൊട്ടുയരാന്‍ ഇനി മാസങ്ങള്‍ മാത്രം. ഇതിന് വരവറിയിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയാകെ ഐഎപിസി പ്രാദേശിക ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ കിക്ക് ഓഫുകള്‍ക്കു തുടക്കമായി. ഒക്ടോബര്‍ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. നയാഗ്രയ്ക്കു സമീപമുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് കോണ്‍ഫറന്‍സ് നടക്കുക.

wlg

കോണ്‍ഫറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും മാത്രമല്ല രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. കോണ്‍ഫറന്‍സ് വിജയിപ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ഐഎപിസി അംഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആഗോള മാധ്യമപ്രവര്‍ത്തകരുടെ മഹാസമ്മേളനത്തിന് നയാഗ്രവേദിയാകുമ്പോള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. നയാഗ്രാതീരത്ത് ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഐഎപിസി അതിന്റെ വിജയവഴിയില്‍ ഒരുനാഴികകല്ലുകൂടിയാണ് പിന്നിടുന്നത്.

gaward

അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിനു മുന്നോടിയായി ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന കിക്ക് ഓഫ് പ്രൗഢഗംഭീരമായിരുന്നു. നിരവധി ഇന്തോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും അമേരിക്കക്കാരും ചടങ്ങില്‍ പങ്കെടുത്തു. 

rk

മാധ്യമസമ്മേളനം വിജയിപ്പിക്കാനുള്ള ചര്‍ച്ചയും പ്രതിനിധികളെ തെരഞ്ഞെടുക്കലും യോഗത്തില്‍ നടന്നു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന കിക്ക് ഓഫ് അമേരിക്കന്‍ ദേശീയ ഗാനത്തോടെയാണ് ആരംഭിച്ചത്. ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെല്ലാവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. രാജ്യാന്തര മീഡിയ കോണ്‍ഫറന്‍സിനെക്കുറിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ഐഎപിസി സെക്രട്ടറി മിനി നായര്‍ വിശദമാക്കി. മികച്ച പിന്തുണയാണ് നാട്ടില്‍നിന്നുള്ള മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ പറഞ്ഞു.

rk-01

ഐഎപിസി ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് ട്രൈസ്‌റ്റേറ്റ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഇരുപത്തിയഞ്ച് പുതിയ അംഗങ്ങള്‍ പ്രസ്‌ക്ലബില്‍ അംഗത്വം സ്വീകരിച്ചു. പ്രസിഡന്റ് പറവീണ്‍ ചോപ്ര, ട്രഷറര്‍ അനില്‍ മാത്യു, ചാപ്്റ്റര്‍ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോ, തോമസ് റ്റി. ഉമ്മന്‍, കോശി ഉമ്മന്‍, ജോസ് തെക്കേടത്ത്, രാജു ചിറമ്മണ്ണില്‍, ജോര്‍ജ് കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു. മിനി നായര്‍ നന്ദി പറഞ്ഞു. ഐഎപിസി കുടുംബത്തിലെ ഗ്രാജുവേറ്റ്‌സിനെ കാഷ് അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. മീറ്റിംഗിനെ തുടര്‍ന്ന് ഡിന്നറുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകള്‍ സമാപിച്ചു. 

വാർത്ത∙ ജയ്സൺ മാത്യു

Your Rating: