Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനക്കൊമ്പ് വിൽപന ; മൂന്ന് പേർ അറസ്റ്റിൽ

ivory-news

ന്യുയോർക്ക് ∙ ആനക്കൊമ്പ് കൊണ്ടു നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽപന നടത്തിയതിന് മൻഹാട്ടനിൽ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൻഹാട്ടൻ ആന്റിക്ക് സ്റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആനക്കൊമ്പു കൊണ്ടുളള മനോഹര ശില്പങ്ങൾ വിൽപനയ്ക്ക് വച്ചിരുന്നത്.

ivory-2

മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസാണ് സെപ്റ്റംബർ 22ന് നടത്തിയ പത്രസമ്മേളനത്തിൽ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. വന്യ ജീവികളുടെ വംശനാശത്തിനു വരെ വഴി വെയ്ക്കുന്ന ഇത്തരം വ്യാപരങ്ങൾ ഇവിടെ നടക്കുന്നു എന്നറിഞ്ഞതിൽ ഡിഎ ഓഫിസ് ഉത്കണ്ഠ രേഖപ്പെടുത്തി.

കടയുടമസ്ഥരായ ഇർവിങ്ങ്, സാമുവേൽ, വിൽപനക്കാരൻ വിക്ടർ എന്നിവരാണ് പിടിയിലായത്. 126 ആനക്കൊമ്പുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒരു ജോടിക്ക് 200,000 ഡോളർ വീതം സവാന എലിഫന്റ് കൊമ്പുകൾ ഇവിടെ നിന്നും വിൽപന നടത്തിയിരുന്നതായി ഡിഎ ഓഫിസ് അറിയിച്ചു. പിടിച്ചെടുത്ത ശിൽപങ്ങൾ പൊതു ദർശനത്തിന് വെച്ചിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.