Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് പടവത്തിൽ കെസിസിഎൻഎ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു

jacob-padavath

മയാമി∙ അടുത്തുവരുന്ന കെസിസിഎൻഎയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജേക്കബ് പടവത്തിൽ (രാജൻ) മത്സരിക്കുന്നു. നാളിതുവരെയുള്ള പ്രവർത്തനപാടവവും നേതൃത്വപരിചയവും ആത്മവിശ്വാസവും അതിലുപരി സംഘനടാ സ്നേഹികളുടെ പ്രേരണയുമാണ് കെസിസിഎൻഎയുടെ നേതൃത്വത്തിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തെ നയിക്കുക എന്നത് ഏറ്റവും ഉത്തരവാദിത്വമേറിയ ചുമലയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സംരംഭത്തിന് മുതിരുന്നത്. എല്ലാവരുടേയും സഹകരണത്തോടുകൂടി നോർത്ത് അമേരിക്കയിലെ ക്നാനായക്കാരുടെ അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി തന്റെ കഴിവുകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ക്നാനായ സമുദായത്തിന് നോർത്ത് അമേരിക്കയിൽ ഒരു രൂപതയുണ്ടാക്കിയെടുക്കുക എന്ന മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.അതിനായി നിങ്ങളുടെ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് ജേക്കബ് പടവത്തിൽ അഭ്യർത്ഥിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: