Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിളിമാനൂർ രാജകുടുംബാംഗം രവിവർമ്മ തമ്പുരാൻ എടത്വാ ജലോത്സവത്തിൽ മുഖ്യാതിഥി

water

എടത്വ∙ 30 വർഷങ്ങൾക്കു ശേഷം സെപ്റ്റംബർ 24 ന് എടത്വായിൽ വള്ളംകളി പുനർജനിക്കുന്നു. രാജാ രവിവർമ്മയുടെ പിൻതലമുറക്കാരനും കിളിമാനൂർ രാജ കുടുംബാംഗവും പ്രശസ്ത സംഗീതജ്ഞനുമായ രവിവർമ്മ തമ്പുരാൻ എടത്വാ ജലോത്സവത്തിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. കൊച്ചു വള്ളങ്ങളുടെ മത്സരം അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് പ്രാധാന്യം നൽകി എടത്വാ ടൗൺ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 നു എടത്വാ ജലോത്സവം നടത്തുന്നു.

ഒരു തുഴ മുതൽ 5 തുഴ വരെയുള്ള വള്ളങ്ങൾ, ചുരുളൻ വള്ളങ്ങൾ എന്നിവയുടെ മത്സരങ്ങൾ നടക്കും. ദേശിയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ജേതാക്കളുടെ നേതൃത്വത്തിൽ കാനോ യിങ്ങ് കയാകിങ് പ്രദർശന തുഴച്ചിൽ, കുട്ടികളുടെ നീന്തൽ മത്സരം എന്നിവയുണ്ട ായിരിക്കും. പ്രസിഡന്റ് ബിൽബി കണ്ട ത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എടത്വാ ജലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. സിനു രാധേയം (ചെയർമാൻ) , ജയൻ ജോസഫ് പുന്നപ്ര (ജനറൽ കൺവീനർ), കെ. ബേബി (ജനറൽ കോർഡിനേറ്റർ), കെ. തങ്കച്ചൻ, ബിനു ദാമോദരൻ, ബിനോയി ഉലക്കപ്പാടി, ഷിബു തായങ്കരി, അജേഷ് കുമാർ, (കൺവീ നേഴ്സ്), ടോം ജെ. കൂട്ടക്കര (പബ്ലിസിറ്റി) ഡോ. ജോൺസൺ വി. ഇടിക്കുള (ഫിനാൻസ്).

edathuvavallamkail_2

ടൗൺ ബോട്ട് ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ബഹു. ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു ടി. തോമസ് ആഗസ്റ്റ 24 ന് ബുധനാഴ്ച മൂന്നു മണിക്ക് നിർവ്വഹിക്കും.

ടൗൺ ബോട്ട് ക്ലബിന്റെ തീരുമാനം എടത്വാ പൗരാവലിയും വ്യാപാരി വ്യവസായികളും ആവേശത്തോടെയാണു സ്വീകരിക്കുന്നത്. എടത്വായുടെ നഷ്ഗപ്പെട്ട പ്രതാപങ്ങൾ ഓരോന്നായി തിരിച്ചു കൊണ്ടു വരുവാനുള്ള ക്ലബിന്റെ ശ്രമങ്ങൾക്കു പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.എടത്വായുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു എടത്വാ പഞ്ചായത്തു ആരംഭിച്ചിരിക്കുന്ന എടത്വാ വിഷൻ 2020 ന്റെ ആഭിമുഖ്യത്തിൽ എടത്വാ പബ്ളിക് ലൈബ്രറിയുടെ നിർമ്മാണത്തിനും തുടക്കമായി.

ടൗൺ ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണു ലക്ഷ്യമിട്ടിരിക്കുന്നത്. വാർഡുകൾ തോറും യൂണിറ്റുകൾ രൂപീകരിച്ച് അർഹരായ നിരാലംബരെ കണ്ടെത്തുകയാണു ലക്ഷ്യം.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: