Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയശങ്കർ പിള്ളയ്ക്ക് ഐപിഐ സ്ഥിരാംഗത്വം

jaya-sankar-pillai-01

കാനഡ∙ ഇന്തോ കനേഡിയൻ പ്രസ്സ്ക്ലബ് സ്ഥാപകനും, ചെയർമാനുമായ ജയശങ്കർ പിള്ളക്ക് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (IPI) സ്ഥിര അംഗത്വം ലഭിച്ചു. ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവർത്തകർ മാത്രം അംഗമായിട്ടുള്ള ഐപിഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മയാണ്. ലോകത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും അവർ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളെപറ്റി പഠിക്കുകയും അവ അധികാര വർഗ്ഗത്തിനും,പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനു ഐപിഐ മുൻഗണന നൽകുന്നു.

1983ൽ സ്കൂൾ ഇൻലൻഡ് മാസികയിൽ തുടങ്ങിയ മാധ്യമ പ്രവർത്തനത്തിന് 33 വർഷത്തിന് ശേഷം ലഭിച്ച അംഗീകാരമാണ് ഇതെന്ന് ജയശങ്കർ പിള്ള കരുതുന്നു.1985 മുതൽ കലാലയ രാഷ്ട്രീയത്തിലൂടെ യൂണിയൻ മെമ്പറായി പൊതു പ്രവർത്തനം തുടങ്ങിയ ജയശങ്കർ പിള്ള, സത്യം ഓൺ ലൈൻ പത്രം, കാനഡ നാഷണൽ ഹെഡ്, ജയ് ഹിന്ദ് വാർത്ത എക്സിക്യൂട്ടീവ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി ന്യൂസ്, മാറ്റൊലി മാസിക എന്നിവയുടെ മാനേജിങ്ങ് എഡിറ്ററും, ആദി ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു. 1992-93ൽ അഹമ്മദാബാദിൽ നടന്ന വർഗ്ഗീയ ലഹളയുടെ ഫോട്ടോകളും വാർത്തകളും സഞ്ജയൻ എന്ന പേരിൽ അദ്ദേഹം പ്രമുഖ പത്രങ്ങൾക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

jaya-sankar-pillai-02

കാനഡയിൽ നിന്നും കനേഡിയൻ ജേർണലിസ്റ്റ് ഫോർ ഫ്രീ എക്സ്പ്രെഷൻ (CJFE) അംഗം ആയ പ്രമുഖ പത്രപ്രവർത്തകനായ താരിഖ് ഫത്തേ, താര സിങ്, നോർമൻ, പാഡി ഷെർമാൻ എന്നിവർ മറ്റംഗങ്ങൾ ആണ്. അടുത്തകാലത്ത് കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ ജനാധിപത്യ വിരുദ്ധ നിലപാടുകൾ, പ്രമുഖ പത്ര പ്രവർത്തക രവീണ ഔലകിന്റെ മരണം, പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകന് നേരെ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകൾ, എന്നിവ മലയാള മാധ്യമങ്ങളിലും, വിവിധ ഭാഷാ മാധ്യമങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നതിൽ ജയശങ്കർ പിള്ള നടത്തിയ ശ്രമങ്ങൾ ഐപിഐ വിലയിരുത്തി. നോർത്ത് അമേരിക്കൻ മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഐപിഐ സ്ഥിരാംഗത്വം ലഭിച്ച ആദ്യ മലയാളി കൂടി ആണ് അദ്ദേഹം. പ്രവാസ നൊമ്പരം, മുൻപേ പോയവൻ, മലയാളി മാന്യന്മാർ, ഞാൻ കണ്ട സുന്ദരികൾ എന്നീ കഥകളും നിഴലുകൾ (കവിത സമാഹാരം), സമകാലികം (ലേഖനങ്ങൾ) എന്നിവയും രചിച്ചിട്ടുണ്ട്.

കാനഡയിലെ ബ്രാംപ്ടണിൽ ഭാര്യ ലൗലി ശങ്കർ (ഐപിസിഎൻഎ കാനഡ പ്രസിഡന്റ്) മകൻ ആദി ശങ്കർ എന്നിവരുമൊത്തു സ്ഥിരതാമസക്കാരനായ ജയശങ്കർ പിള്ള എറണാകുളം. ആമ്പല്ലൂർ ചെറുപറമ്പത്തു പരേതരായ കെ.എസ്. പിള്ളയുടെയും ഇടശ്ശേരിൽ സരോജിനി പിള്ളയുടെയും ഇളയമകനാണ്. സ്വതന്ത്ര ചിന്തകൾക്കും, എഴുത്തുകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മാധ്യമ പ്രവർത്തകർക്കും, പൊതു ജനങ്ങൾക്കും വേണ് ിയുള്ള പ്രവർത്തനം തുടരും എന്ന് അദ്ദേഹം അടിവരയിട്ടു. 2017 മെയിൽ ജർമ്മനി , ഹാംബർഗ് സിറ്റി ഹാളിൽ വച്ച് നടക്കുന്ന ഐപിഐ ആഗോള മാധ്യമ സമ്മേളനത്തിൽ കാനഡയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി ജയശങ്കർ പിള്ള സംബന്ധിക്കും.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: