Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോൺ കെറി

kerry-pak

ന്യൂയോർക്ക് ∙ വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭീകരർക്കു സ്വരവിഹാരം നടത്തുന്നതിനും ഒളിതാവളമൊരുക്കുന്നതിനുളള നീക്കം ഉടനടി നിർത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ കെറി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറിഫിനോട് ആവശ്യപ്പെട്ടു.

ഉറിയിൽ ഇന്ത്യൻ സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയിൽ അപലപിച്ചു. സെപ്റ്റംബർ പത്തൊമ്പതിന് ഇരുവരും കണ്ടു മുട്ടിയപ്പോളായിരുന്നു കെറി തന്റെ കൺസേൺ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചു.

പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ ഭീകരരുടെ പറുദീസയാക്കി മാറുവാൻ അനുവദിക്കരുതെന്നും കെറി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം വഷളാകാതെ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് സെക്രട്ടറി നിർദ്ദേശിച്ചു.

ന്യുക്ലിയർ ആയുധം നിർമ്മിക്കുന്നതിനുളള പ്രോഗ്രാം തല്‍ക്കാലം നിർത്തിവയ്ക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന് നവാസ് ഷെറിഫ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിൽ ക്ലിന്റൻ, ഇരുരാഷ്ട്രങ്ങളും തമ്മിലുളള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇടപെടുമെന്ന വാഗ്ദാനം പാലിക്കപ്പെടണമെന്നും നവാസ് പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: