Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ കൊച്ചാക്കന്റെ പൊതുദർശനവും പ്രാർഥനാ ശുശ്രൂഷയും സെപ്റ്റംബർ 1ന്

john-kochkkan

സാൻഫ്രാൻസിസ്ക്കോ∙ കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സെന്റ് മേരീസ് യാക്കോബായ ദേവാലയ സ്ഥാപകാംഗം ജോൺ കൊച്ചാക്കന്റെ മൃതദേഹം (വ്യാഴാഴ്ച) സെപ്റ്റംബർ 1 ന് വൈകിട്ട് 6.30 ന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പരേതന്റെ നിത്യശാന്തിക്കായി അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന നേതൃത്വത്തിലും വന്ദ്യ. വൈദീകരുടെ സഹകരണത്തിലും പ്രാർഥനാ ശുശ്രൂഷ നടത്തും. ഇടവകയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിനാളുകൾ ഇതിൽ പങ്കുചേരുമെന്ന് വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു. സംസ്കാരം ഇന്ത്യയിൽ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദികരുടേയും നേതൃത്വത്തിൽ നടത്തും.

നാലു പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ജോൺ യാക്കോബായ സഭാ വിശ്വാസം അമേരിക്കൻ മണ്ണിൽ പടുത്തുയർത്തുന്നതിനും വരും തലമുറയെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയവരിലൊരുവാനുമായിരുന്നു. സഭാ വിശ്വാസതലങ്ങളിലെ വിവിധ പ്രവർത്തനങ്ങൾക്ക് പുറമേ, പൊതുപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള അദ്ദേഹം സാൻഫ്രാൻസിസ്ക്കോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്നു. പയനീർ ക്ലബ് പ്രസിഡന്റ് സെന്റ് മേരീസ് പളളി വൈസ് പ്രസിഡന്റ് എന്നിങ്ങനെയുളള വിവിധ തലങ്ങളിൽ പ്രശംസനീയ സേവനം അനുഷ്ഠിച്ച ജോൺ കണ്ടനാട് ആലുങ്കൽ കുടുംബാംഗമാണ്. ഭാര്യ ശോശാമ്മ ജോൺ ചുണ്ടാമണ്ണിൽ. ബിജി ജോൺ, അജി ജോൺ എന്നിവർ മക്കളാണ്.

വാർത്ത ∙മാർട്ടിൻ വിലങ്ങോലിൽ

Your Rating: