Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയനീയർ ക്ലബ് പ്രസിഡന്റ് ജോൺ കൊച്ചാക്കൻ നിര്യാതനായി

john-kochakkan-obit

കലിഫോർണിയ ∙ സാൻഫ്രാൻസിസ്കോ മലയാളികളുടെ പയനീയർ ഇൻവെസ്റ്റ്മെന്റ് ക്ലബ് പ്രസിഡന്റ് ജോൺ കൊച്ചാക്കൻ (77) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖം മൂലം ഫ്രീമോണ്ട് കൈസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ജോൺ ഞായറാഴ്ച ഹൃദയ സ്തംഭനത്തെ തുടർന്ന് മരിക്കുകയായിരുന്നു.

കണ്ടനാട് ആലുങ്കൽ കുടുംബാംഗമാണ്. ശോശാമ്മ ജോൺ ചുണ്ടാമണ്ണിൽ ആണ് ഭാര്യ. ബിജി ജോൺ (മേജർ യുഎസ് ആർമി), അജി ജോൺ എന്നിവർ മക്കളാണ്. ഫ്യൂണറൽ, വ്യൂവിംഗ് വിവരങ്ങൾ പിന്നീട് അറിയിക്കും.

വാർത്ത∙ജയിംസ് വർഗീസ് 

Your Rating: