Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ മെക്കയ്നിന് ആറാം തവണയും ഉജ്വല വിജയം

john-mccain

അരിസോണ ∙ റിപ്പബ്ലിക്കൻ പാർട്ടിയിലെ തലമുതിർന്ന നേതാവും അരിസോണയിൽ നിന്നുളളള സെനറ്ററുമായ ജോൺ മെക്കയ്നിന് ഓഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഉജ്വല വിജയം. 30 വർഷമായി അരിസോണയെ പ്രതിനിധീകരിച്ചു സെനറ്റിൽ അംഗമാണ് ജോൺ മെക്കയ്ൻ.

സ്റ്റേറ്റ് സെനറ്ററായ കെല്ലി വാർഡിനെയാണ് (47) 80വയസുകാരനായ ജോൺ മെക്കയ്ൻ പരാജയപ്പെടുത്തിയത്.
80 വയസുളള മെക്കയ്നിന് സെനറ്റിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാൻ കഴിയുകയില്ല എന്ന കെല്ലിയുടെ പ്രചാരണത്തെ അട്ടിമറിച്ചാണ് അദ്ദേഹം പ്രൈമറിയിൽ വിജയിച്ചത്.

പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കെല്ലി വാർഡിനേക്കാൾ വളരെ മുന്നിലായിരുന്നു ജോൺ മെക്കയ്ൻ. 80 വയസ് തികയുന്നതിന് തലേ ദിവസം ലഭിച്ച വിജയം പിറന്നാൾ സമ്മാനമാണെന്നാണ് മെക്കയ്ൻ പ്രതികരിച്ചത്.

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ നിശിത വിമർശനങ്ങൾ നടത്തിയ മെക്കയ്നിന് ട്രംപിന്റെ പൂർണ്ണ പിന്തുണ ലഭിച്ചിരുന്നില്ല. പ്രായം പരിഗണിച്ചു തിരഞ്ഞെടുപ്പിൽ നിന്നും ഒഴിയണമെന്ന ആവശ്യം ജോൺ മെക്കയ്ൻ നിരാകരിച്ചിരുന്നു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ അരിസോണായിൽ നിന്നും മെക്കയ്ൻ യുഎസ് സെനറ്റിൽ എത്തുമെന്നാണ് സർവ്വേ ഫലങ്ങൾ നൽകുന്ന സൂചന.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: