Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയുക്ത ഓണാഘോഷം ന്യൂയോർക്കിൽ: ഒരുക്കങ്ങൾ പൂർത്തിയായി

jointonam_pic3

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ മൂന്ന് പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച(18ന്) ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ.ജി.പാർക്കിൽ നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റ് പ്രസിഡന്റ് സാബു ലൂക്കോസ്, മലയാളി സമാജം ഓഫ് ന്യൂയോർക്ക് പ്രസിഡന്റ് ചാക്കോ കോയിക്കലേത്ത് എന്നിവർ സംയുക്ത പ്രസñാവനയിലൂടെ അറിയിച്ചു.

പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യാ ഉണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ ഡോ. ധീരജ് കമലം തിരുവോണസന്ദേശം നൽകും. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ പങ്കുചേരും.

തിരുവോണ സദ്യയോടെ ആരംഭിക്കുന്ന ഉൽസവാഘോഷങ്ങൾക്ക് ശേഷം ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. ജോർജ് തോമസ്, ബഞ്ചമിൻ ജോർജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഡോ. ജേക്കബ് തോമസ് വിശിഷ്ഗാതിഥികളെ സ്വാഗതം ആശംസിച്ചു സ്വീകരിക്കുന്നതാണ്. സാബു ലൂക്കോസിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം നിലവിളക്കിൽ നിറദീപം തെളിയിച്ച് ദിവ്യഉണ്ണി ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കും.

ജൂഡി ബോസ് വർത്ത്(നോർത്ത് ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർ വൈസർ), ജാക്ക് മാർട്ടിൻസ്(ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ), ഡോ. തോമസ് പി. മാത്യു (AKMGNY PRESIDENT, ECHO എക്സിക്യൂട്ടീവ് ഡയറക്ടർ), ജിബി തോമസ്(ഫോമ ജനറൽ സെക്രട്ടറി), തോമസ് സുവോസി, ജോർജ് മാരംഗോസ്, റിച്ചാർഡ് നിക്കലാറ്റോ, ഫൊക്കാന സാരഥി ജോയി ഇട്ടൻ എന്നിവർ ആശംസകൾ നേരുന്നതാണ്. ശ്രീ.സജി ഏബ്രഹാം നന്ദി പ്രകാശിപ്പിക്കും. പൊതുസമ്മേളനത്തിനുശേഷം ഉജ്ജ്വല കലാവിരുന്ന് അരങ്ങേറും. നിറപ്പകിട്ടാർന്നു തിരുവോണഘോഷങ്ങളിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബിജു ചെറിയാൻ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: