Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടു വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ പ്രവേശനം

jorden-schoalarship

ഗാർലന്റ് (ടെക്സാസ്) ∙ ടെക്സാസിലെ ഗാർലന്റിൽ നിന്നുളളഎട്ട് വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ പ്രവേശനം ലഭിച്ചു. പ്രവേശനത്തോടൊപ്പം 10,000 ഡോളറിന്റെ സ്കോളർഷിപ്പും !

ഗാർലന്റ് വാട്ട്സൺ ടെക്നോളജി സെന്ററിലെ വിദ്യാർത്ഥികളെ അവേശഭരിതരാക്കുന്നതിനുളള സന്ദേശം ദിവസവും നൽകിയത് യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതാണു പ്രവേശനം ലഭിക്കുന്നതിനിടയാക്കിയത്.

Scholarship2

ജോർഡിൻ ഫിപ്പ്സ് ദിവസം ആവർത്തിച്ചിരുന്ന ഒരു വാചകമാണ് സോഷ്യൽ മീഡിയായിൽ വൈറലായത്. ഐആം സ്മാർട്ട്, ഐ ആം എ ലീഡർ ഫെയ്‍ലിയർ ഈസ് നോട്ട് ആൻ ഓപ്ഷ്ൻ ഫോർ മീ’ ( I am Smart , I am a Leader, Failure is not am option for me) ജോർഡിന്റെ മാതാവ് ഈ വാചകങ്ങൾ വീഡിയോയിൽ റിക്കാർഡ് ചെയ്തു സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി അധികൃതർ ഗാർലന്റിൽ എത്തിയാണ് ജോർഡിന്റെ പ്രവേശനത്തെക്കുറിച്ചുളള വിവരം നൽകിയത്.
38,000 വിദ്യാർത്ഥികളുളള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏറ്റവും പ്രായം കുറവാണ് ജോർഡിന്. അധ്യാപികയായ മാതാവിനെപോലെ അധ്യാപിക ആകണമെന്ന മോഹമാണ് ജോർഡിനുളളത്. 

വാർത്ത∙പി.പി.ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.