Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസ് ജേക്കബിനെ നാസ്സോ കൗണ്ടി അഡ്വൈസറി കമ്മറ്റിയിലേക്ക് നിയമിച്ചു

josejacob-pic1

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ നാസുകൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്സ് അഡ്വൈസറി കമ്മറ്റി) ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളർ ജോർജ് മറഗോസ് നിയമിച്ചു.

josejacob-pic2

ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minortiy and/or Women-owned Business Enterprises – “MWBE”) ഉന്നമനത്തിനായി ന്യൂയോർക്ക് നാസ്സോ കൗണ്ടി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്.

josejacob-pic3

കൗണ്ടിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാർക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകർക്കും സബ് കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗണ്ടി 2002ൽ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആൻഡ് വിമൻ ഓൺഡ് ബിസിനസ്സ് എന്റർപെസ് പ്രോഗ്രാം.

കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗണ്ടിയിലുള്ള എല്ലാ കരാർ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത് പണം നൽകുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.

പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗണ്ടിയിലെ കരാർ ജോലികളെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കരാറുകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പക്കുന്നതിനും കംട്രോളർ മറഗോസ് പ്രത്യേക താൽപര്യമെടുത്ത് രൂപീകരിച്ചതാണ് ഉപദേശക സമിതി.

ന്യൂനപക്ഷവനിതാ വിഭാഗത്തിൽപെട്ട സംരംഭകരെ കണ്ടെത്തി അവരെ പദ്ധതികളിലേക്ക് ആകർഷിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമാണ് അഡ്വൈസറി കമ്മറ്റി അംഗങ്ങളെ നിയമിക്കുന്നത്. മൈനോറിറ്റി സമൂഹത്തിനായി കൗണ്ടിയിലെയും സ്റ്റേറ്റിലെയും ഫെഡറൽ ഗവൺമെന്റിലെയും മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും വിവിധ കോൺട്രാക്ട് ജോലികളിൽ ഏകദേശം 30% സംവരണം ചെയ്തിരിക്കണമെന്നാണ് നിയമം.

josejacob-pic4

മൈനോറിറ്റി കമ്മ്യൂണിറ്റിയായ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകമായി മലയാളി സമൂഹത്തിനും ആവശ്യമായ മാർഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനാണ് ജോസ് ജേക്കബിനെ നിയമിച്ചിരിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഡഗ്ളസ് എല്ലിമൻ റിയൽറ്റിയിൽ ബ്രോക്കറായ ജോസ് വിവിധ മലയാളി സംഘടനകളിലെ നിറസാന്നിദ്ധ്യമാണ്. കാൽ നൂറ്റാണ്ടിലേറെയായി വിജയപ്രദമായി റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തി വരുന്ന ജോസ് മലയാളി ബിസിനസ്സുകാരുടെ പ്രമുഖ സംഘടനയായ ഇന്തോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

മലയാളി ബിസിനസ്സ് സമൂഹത്തിൽ അറിയപ്പെടുന്ന ജോസ് ജേക്കബിന്റെ നിയമനം മലയാളി ബിസിനസ്സുകാർക്കും ബിസിനസ്സിൽ ഏർപ്പെടുവാൻ താൽപര്യപ്പെടുന്നവർക്കും വളരെ പ്രയോജനകരമാണ്. ബിസിനസ്സിൽ ഏർപ്പെടുവാൻ പൊതുവെ താൽപര്യം കാണിക്കാത്ത രണ്ടാം തലമുറക്കാരായ മലയാളി ചെറുപ്പക്കാരെയും കൗണ്ടിയിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുവാൻ താൽപര്യമുള്ളവരെയും കൈപിടിച്ച് ഉയർത്തി സമൂഹത്തിൽ മുൻ നിരയിലെത്തിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും സ്ഥാനലബ്ധിയിൽ താൻ സന്തോഷവാനാണെന്നും ജോസ് ജേക്കബ് അറിയിച്ചു. ബന്ധപ്പെടുക: 917 291 0499.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: