Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ.ഫാ. കെ.വി. കോശി അന്തരിച്ചു

koshi-obit

ഷിക്കാഗോ∙ റവ.ഫാ. കെ.വി. കോശി (86) ഒക്ടോബർ ഒന്നിന് ഷിക്കാഗോയിൽ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വർഗീസിന്റേയും (കുഞ്ഞുകുട്ടി സാർ), ഏലിയാമ്മ വർഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേർഡ് പബ്ലിക് സ്കൂൾ അധ്യാപികയും, സുവിശേഷകയും, പരേതനായ ഓൾ ഇന്ത്യാ പ്രെയർ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എൻ. കുര്യന്റെ (പൈനുംമൂട്ടിൽ, മാവേലിക്കര) സഹോദരിയുമാണ്.

മക്കൾ: ലീലാ, റോയി, റൂബി. മരുമകൾ: പ്രിയ. കൊച്ചുമക്കൾ: ശാന്തി, ക്രിസ്റ്റൽ, സൂസൻ, ജെറി, റീന, ആനി.
ഒക്ടോബർ നാലിനു രാവിലെ 8 മണിക്ക് പൊതുദർശനവും, 9 മണിക്ക് ലെംബാർഡിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വച്ച് സംസ്കാര ശുശ്രൂഷ റൈറ്റ് റവ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിലും, വിവിധ ഇടവക വികാരിമാരുടേയും, ഇതര സഭാ ശുശ്രൂഷകന്മാരുടേയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. തുടർന്ന് ക്ലാരിറ്റനിലുള്ള ഫ്യൂണറൽ ഹോമിൽ സംസ്കാരം.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.