Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് അമേരിക്കൻ ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യന്മാരായി കൈരളി സ്കാർബറോ

kairal-scarboroh

ഹാമിൽട്ടൺ∙ നോർത്ത് അമേരിക്കൻ ക്രിക്കറ്റ് ചാംപ്യന്മാരായി സ്കാർബറോ വീണ്ടും! ആവേശത്തിന്റെ ചൂടും ചൂരും നിറച്ച് കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ഇത് നാലാം തവണ ആണ് കൈരളിയുടെ ചുണക്കുട്ടന്മാർ ക്രീസിൽ ചരിത്രം രചിച്ചത്. ഫൈനലിൽ മാസ്റ്റേഴ്സ് ടീമിനെ 16 റൺസിന് കെട്ടുകെട്ടിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ നാലിലും കൈരളി സ്കാർബറോ ചാമ്പ്യൻമാർ ആകുമ്പോൾ, അതിൽ സ്വയം മതിമറക്കാതെ ടീം സ്പിരിറ്റിന്റെ കടലോളം ആഴമുള്ള ഊർജ്ജമാണ് വിജയമന്ത്രം എന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ് കൈരളി!

ഹാമിൽട്ടൺ കൈരളി സമാജം ഒരുക്കിയ അഞ്ചാം നോർത്ത് അമേരിക്കൻ ക്രിക്കറ്റ് ടൂർണമെന്റിൽ കൈരളി സ്കാർബറോ വിജയിക്കുമ്പോൾ അതിനു ചുക്കാൻ പിടിച്ചത് എംവിപി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രവീൺ ജോയി, മികച്ച ബൗളർ ആയി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു പി. രവി എന്നിവർ ആണ്! ഇത് കൂടാതെ ഓരോ കളിക്കാരും എണ്ണ ഇട്ട യന്ത്രം പോലെ കളിക്കളത്തിൽ നിറഞ്ഞാടുമ്പോൾ ഒരു കാവ്യനീതിയുടെ പൂർത്തീകരണം പോലെ വിജയം അവരെ തേടി എത്തുകയായിരുന്നു! ടീം ക്യാപ്റ്റൻ അജിത് ജോൺ, കോച്ച് ജോസഫ്, മാനേജർ ബെന്നി നരിക്കുഴി, കോർഡിനേറ്റർസ് ആയ സണ്ണി തോപ്പിൽ, ഡിറ്റോ ജോസ് എന്നിവരുടെ പഴുതുകളില്ലാത്ത സംഘാടക മികവുകൂടി ആകുമ്പോൾ ഒരു ടീം എന്ന നിലയിൽ കൈരളി സ്കാർബറോ തങ്ങളുടെ ലക്ഷ്യത്തിലേക്കു നടന്നു അടുക്കുകയായിരുന്നു! ക്ലബ് പ്രസിഡന്റ് ആന്റൂ വാളൂക്കാരന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളും, സപ്പോർട്ടേഴ്സും നൽകുന്ന അകൈതവമാർന്ന പിന്തുണ വിജയവഴികളിൽ എന്നും കൈരളി സ്കാർബറോ തുണയാണ്!

ഇതു കൂടാതെ കാനഡയിൽ, ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ക്ലബ് ക്രിക്കറ്റ് പ്രൊഫഷണൽ ലീഗിൽ ജോയിൻ ചെയ്വുന്നതും കൈരളി സ്കാർബറോ ആണെന്നുള്ളത് ഓരോ കൈരളി അംഗംങ്ങളേയും സംബന്ധിച്ചു അഭിമാനാർഹമായ നേട്ടമാണ്! ബ്രാംപ്ടൻ എറ്റോബികോക്ക് ലീഗ്ൽ പ്ലേയ് ഓഫ് നേട്ടത്തിന്റെ വക്കീൽ എത്തി നിൽക്കുമ്പോൾ കൂട്ടായ്മയുടെ, സൗഹൃദത്തിന്റെ തേരിലേറി ഈ കൊച്ചു ക്ലബും മണ്ണിൽ തൊട്ടു മുന്നോട്ടു കുതിക്കുകയാണ്, അഹങ്കാരഭാവങ്ങൾ തെല്ലുമില്ലാതെ അജയ്യരായി!


വാർത്ത∙ജോയിച്ചൻ പുതുക്കളം

Your Rating: