Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈരളി ആർട്സ് ക്ലബ് - സൗത്ത് ഫ്ളോറിഡ ഓണം ആഘോഷിച്ചു

kairali-onam-1

സൗത്ത് ഫ്ളോറിഡ∙ കൈരളി ആർട്സ് ക്ലബ് -സൗത്ത് ഫ്ളോറിഡയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നിറഞ്ഞ സദസിനാലും, മുഖ്യാതിഥികളുടെ സാന്നിധ്യത്തിലും, വിവിധ കലാപരിപാടികളുടെ മേന്മയാലും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20ന് സൗത്ത് ഫ്ളോറിഡ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.

kairali-2

ഡോ. വോണുഗോപാൽ മുഖ്യാതിഥിയായി ഓണസന്ദേശം നൽകി. ഓണസദ്യ, തിരുവാതിര, വള്ളംകളി, പഞ്ചവാദ്യം, കുട്ടികളുടെ ഓണസ്കിറ്റ്, ഓണപ്പാട്ടുകൾ, ഓണകീർത്തനം എന്നിവ കൂടാതെ മയാമി ‘ഹരിക്കയിൻസ്’ എന്ന ടീമിന്റെ ബാൻഗ്രാ ഡാൻസും പരിപാടികൾ ഹൃദ്യമാക്കി. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്യ്രദിനാഘോഷങ്ങൾ പ്രമാണിച്ച് ശ്യാമള കളത്തിൽ, ലിയ എന്നിവരുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കംകുറിച്ചത്.

നിറഞ്ഞ സദസ്സിൽ ആഘോഷിക്കപ്പെട്ട കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് ശാമുവേൽ, ട്രഷറർ രാജു ഇടിക്കുള, വൈസ് പ്രസിഡന്റ് ജോർജ് ശാമുവേൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ഫ്ളോറിഡ ചെയർപേഴ്സൺ ലിബി ഇടിക്കുള എന്നിവർ നേതൃത്വം നൽകി.

kairali-3

ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ ഡിസംബർ 18ന് നടത്തുമെന്ന് അറിയിച്ചുകൊണ്ട് 10 മണിക്ക് ആഘോഷപരിപാടികൾ സമാപിച്ചു. കൈരളി ആർട്സ് ക്ലബ് - സൗത്ത് ഫ്ളോറിഡ പ്രസിഡന്റ് ഏബ്രഹാം കളത്തിൽ അറിയിച്ചതാണിത്.

വാര്‍ത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: