Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിൽ ഇന്നു മുതൽ കെയ്‌റോസ് ടീമിന്റെ ധ്യാനം

KairoseTeam_MainPic

ഷിക്കാഗോ∙ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തിൽ ഓഗസ്റ്റ് 25 മുതല്‍ 28 വരെ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബനവീകരണ ധ്യാനത്തിനു നേത്യത്വം നല്‍കുന്നത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കൽ ,അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം ഗായകനും, സംഗീത സംവിധായകനുമായ ബ്ര. പീറ്റർ ചേരനെല്ലൂർ തുടങ്ങിവർ നേതൃത്വം നൽകുന്നു.

ഓഗസ്റ്റ് 25 വ്യാഴം, 26 വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 9 വരേയും, 27 ശനി, 28 ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

KairoseYouthTeam

മുതിർന്നവർക്കും, യുവജനങ്ങൾക്കും 13 വയസിൽ താഴെയുള്ള കുട്ടികൾക്കും വെവ്വേറെയാണ് ധ്യാനം. ‌ശനിയും ഞായറും യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത് ജെറിൻ ജൂബി, ജോജി ജോബ് ,തെരേസ ജോസഫ്, ജയിസ് മാത്യൂസ്, ഷിബു തോമസ്, നിധി ഡെന്നിസ് എന്നിവരടങ്ങുന്ന കെയ്‌റോസ്‌ യൂത്ത് ആൻഡ് ടീൻ മിനിസ്ട്രിയാണ്‌.

രോഗ സൗഖ്യ പ്രാർത്ഥനകളും, വിടുതൽ ശുശ്രൂഷകളും, സ്തുതി ആരാധനയും, അനുഭവ സാക്ഷ്യങ്ങളും കൂടാതെ കുമ്പസാരത്തിനും ആത്മീയ കൗൺസിലിംഗിനുള്ള പ്രത്യേക സൗകര്യവുമുണ്ട്. ബ്രദർ പീറ്റർ ചേരാനെല്ലൂർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

kairos-flyer

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ  

Your Rating: