Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയുടെ ഓണാഘോഷവും ഇന്ത്യൻ സ്വാതന്ത്യ്രദിനാഘോഷവും സെപ്റ്റംബർ 3ന്

kala-onam

ഫിലഡൽഫിയ∙ ഡെലവെയർവാലിയിലെ മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കല (മലയാളി അസോസിയേഷൻ ഓഫ് ഡെലവെയർവാലി) ഓണവും 70-ാം ഇന്ത്യൻ സ്വാതന്ത്യ്രദിനവും സംയുക്തമായി സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച ആഘോഷിക്കുന്നു.

ആഘോഷപരിപാടികൾ ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് ആരംഭിക്കും.

വിഭവസമൃദ്ധമായ ഓണസദ്യകൊണ്ടും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾകൊണ്ടും ധന്യമാക്കപ്പെടുന്ന ആഘോഷപരിപാടികളിൽ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA 19111.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ഏബ്രഹാം (പ്രസിഡന്റ്) 484 716 1636, രേഖാ ഫിലിപ്പ് (സെക്രട്ടറി) 267 519 7118, ജോജോ കോട്ടൂർ (ട്രഷറർ) 610 308 9829, അലക്സ് ജോൺ (ചെയർ, ഓണം കമ്മിറ്റി) 215 715 8114.


വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: