Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ ജയൻ അഞ്ചാം തവണ അമേരിക്കയിൽ

kalabhavan-jayan

ഹൂസ്റ്റൻ ∙ മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ 27 വർഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ കലാഭവൻ ജയൻ അഞ്ചാം തവണ അമേരിക്കയിൽ എത്തിയിരിക്കുന്നു. ഹൂസ്റ്റൺ മുതൽ കലിഫോർണിയ, ഷിക്കാഗോ, ന്യൂയോർക്ക് തുടങ്ങി നിരവധി നഗരങ്ങളിൽ ജയൻ പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ നാടൻ പാട്ടുകൾ നമുക്കു സമ്മാനിച്ച മൺമറഞ്ഞു പോയ കലാഭവൻ മണിയുടെ ഗാനങ്ങൾ അഞ്ഞൂറിലധികം വേദികളിൽ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ഗാനങ്ങളും മിമിക്രിയും ഇടകലർത്തി നടത്തുന്ന വൺമാൻ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.

അനുകരണ കലയിൽ അനതി സാധാരണ മികവുളള ജയൻ, സമകാലിക വിഷയങ്ങൾ പരിഹാസത്തിന്റെ പഞ്ചസാരയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുളളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയൻ അന്തരിച്ച കലാഭവൻ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുളള കലാഭവൻ ജയനുമായി 281 854 4922 ൽ ബന്ധപ്പെടാവുന്നതാണ്.

വാർത്ത ∙ ജീമോൻ റാന്നി

Your Rating: