Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണ ചാരിറ്റീസ് ന്യൂയോർക്ക് ജീവകാരുണ്യ ധനസമാഹരണം നടത്തുന്നു

karunacharitis_pic5

ന്യൂയോർക്ക്∙ കഴിഞ്ഞ 23 വർഷങ്ങളായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ‘കരുണ ചാരിറ്റീസ് ന്യൂയോർക്ക്’ ഈവർഷത്തെ ധനസമാഹരണം ഡിന്നറോടും വിവിധ കലാപരിപാടികളോടും കൂടി വിപുലമായി നടത്തപ്പെടുന്നു.

ഒക്ടോബർ 8 ശനിയാഴ്ച വൈകിട്ട് 6 ന് ന്യൂജഴ്സിയിലുള്ള റോയൽ ആൽബർട്ട് പാലസിലാണ് പരിപാടി അരങ്ങേറുന്നത് (1050 King George Post Road, Edison, NJ 08837)

karunacharitis_pic1

കഴിഞ്ഞ കാൽ നൂറ്റാണ്ടായി വിവിധ ലോകരാഷ്ട്രങ്ങളിലുള്ള നിർധനരും നിരാലംബരും നിസ്സഹായരുമായ പതിനായിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പാൻ, താങ്ങും തണലുമാകാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഈ ജീവകാരുണ്യ സംഘടനയുടെ പ്രവർത്തകരെ സഹായിക്കുവാൻ നല്ലവരായ എല്ലാവരുടേയും സഹായ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിക്കുന്നു. നാളിതുവരെ ഒരു മില്യൻ ഡോളറിന്റെ ധനസഹായം നൽകുവാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

6 മുതൽ ലഘുഭക്ഷണം, 7 മുതൽ 11 വരെ ഡിന്നറും, കലാപരിപാടികളും അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സാറാമ്മ (ഡെയ്സി) 718 442 5656, സ്മിത മനോജ് (732 549 3000), ഡോ. ലുലു തോമസ് (718 351 4906), ഷീലാ ശ്രീകുമാർ (732 925 8801), റോസമ്മൂ താഞ്ചൻ (718 447 2398), പ്രേമ ആന്ദ്രപ്പള്ളിയാൽ (908 470 0486), സുപ്രഭാ നായർ (718 727 8787).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.