Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാ വർഷത്തിൽ കരുണ കാണിച്ച് ഹൂസ്റ്റൺ ക്നാനായ ഇടവക

hustonknanaya_pic1

ഹൂസ്റ്റൺ∙ ഈ ചെറിയവരിൽ ഒരുവന് ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് എന്ന ഗുരുവിന്റെ വാക്കുകൾ അന്വർത്ഥമാക്കി ഹൂസ്റ്റൺ ക്നാനായ ഇടവക. 16 പേരടങ്ങുന്ന സംഘം ഡൗൺ ടൗണിലെ 230-ൽപ്പരം അനാഥരെ പരിച്ചരിച്ചത് ദൈവ പരിപാലന അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായി.

hustonknanaya_pic3

ഭക്ഷണം വിളമ്പിയും, ഭക്ഷണ ദാനം നടത്തിയും, ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി കൊടുത്തും നാല് മണിക്കൂർ സമയം ആഘോഷമാക്കി മാറ്റുകയായിരുന്നു ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഇടവകാംഗങ്ങൾ.

hustonknanaya_pic2

ഭക്ഷണത്തിനു വേണ്ടി കൊതിക്കുന്ന ജനത്തെ കണ്ടപ്പോൾ, വീടുകളിൽ സുഭിക്ഷതയുടെ നടുവിൽ തങ്ങൾ ഭക്ഷണം പാഴാക്കി കളയില്ല എന്ന് എവർ തീരുമാനമെടുത്തു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട ് ഓഗസ്റ്റ് 17ന് വീണ്ടും പരിച്ചരനത്തിനായി ഒത്തുചേരുകയാണ് ഈ ഇടവക ജനത.

hustonknanaya_pic5

അതിനു നേതൃത്വം കൊടുത്ത തങ്കച്ചൻ കുന്നശ്ശേരി, സിറിൾ വടകര എന്നിവരെ വികാരി. ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു. വരുന്ന ദിവസങ്ങളിലെ ഭക്ഷണം ഇപ്പോൾ തന്നെ സ്പോണ്സർ ചെയ്തും യാത്ര ബുക്ക് ചെയ്തും കാത്തിരിക്കുകയാണ് ഈ ഇടവകക്കാർ.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: