Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസ എഡ്മിന്റൻ ഓണം 2016

kasa-onam

എഡ്മിന്റൻ (കാനഡ)∙ കേരള ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ ഓഫ് എഡ്മിന്റൻ (KASA Edmonton) രണ്ടാമത് ഓണം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 11ന് ഗ്ലെൻവുഡ്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച്, മക്കളെയും കൊച്ചുമക്കളെയും കാണുന്നതിനും അവരോടൊപ്പം താമസിക്കുന്നതിനുമായി എത്തിയ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തിരുവാതിരയുൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.

വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടത്തിയ വടംവലി, കുടംതല്ല് തുടങ്ങിയ മൽസരങ്ങൾ അംഗങ്ങളുടെ കലാമികവും ഒത്തൊരുമയും വിളിച്ചോതുന്നവയായിരുന്നു. മറുനാട്ടിലാണെങ്കിൽ കൂടി മലയാളത്തനിമ ഒട്ടും ചോർന്നുപോകാതെ വരും തലമുറയിലേക്കു പകർന്നു നൽകിക്കൊണ്ട് നടത്തിയ ആഘോഷങ്ങൾ തികച്ചും വേറിട്ടുനിന്നു. വടംവലി വിജയികൾക്ക് സമ്മാനത്തോടൊപ്പം പൂവൻ കോഴികളെ നൽകിയത് കാനഡയിൽ ഒരു വേറിട്ട കാഴ്ചയായിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.