Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവാലം അനുസ്മരണ സന്ധ്യ ഓക് ലന്റിൽ

kavalam

ഓക്ലാൻഡ്∙ തനതു നാടൻ കലകളുടെ തമ്പുരാൻ കാവാലം നാരായണപ്പണിക്കർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കിവി ഇന്ത്യൻസ് തീയേറ്റർ കാവാലം സന്ധ്യ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 27 ന് ഓൿലാൻഡിലെ പാപ്പറ്റോയിറ്റോയിലുളള സെന്റ് ജോർജ് ആംഗ്ലീക്കൻ ചർച്ച് ഹാളിൽ വൈകിട്ട് 6 നാണു കാവാലം സന്ധ്യ ആരംഭിക്കുന്നത്.

ഓ‍ക്ലാൻഡിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഈ അനുസ്മരണ സന്ധ്യയിൽ കാവാലം ഗാനങ്ങൾ, കാവാലം സാഹിത്യം, കാവാലം നാടക സംഗ്രഹം, നാടക രംഗങ്ങൾ, നാടക കളരി സമർപ്പണം തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്.

കഴിഞ്ഞ 10 വർഷത്തിലധികമായി ആറ് മലയാള നാടകങ്ങൾ ന്യൂസിലാൻഡിലെ വിവിധ വേദികളിൽ അവതരിപ്പിച്ച കിവി ഇന്ത്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ഈ സംരംഭത്തിന് പിന്നിൽ. കിവി ഇന്ത്യൻസ് തീയേറ്റർ അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ സമർപ്പണവും ഈയവസരത്തിൽ നടത്തപ്പെടുന്നു.

നാടൻ കേരള വിഭവങ്ങളടങ്ങിയ ഭക്ഷണശാല കലാസ്വാദകർക്കു വേണ്ടി ഒരുക്കിയിട്ടുണ്ടെന്നും പ്രവേശനം സൗജന്യമായ ഈ അനുസ്മരണ കലാസന്ധ്യയിലേക്ക് ഏവർക്കും സ്വാഗതമരുളുന്നതായി കിവി ഇന്ത്യൻസ് ചെയർമാൻ ജോസഫ് ജോർജ് അറിയിച്ചു.

വാർത്ത ∙ സോബി ബെർണാർഡ് തോമസ്

Your Rating: